HOME
DETAILS
MAL
തെരുവു കച്ചവടങ്ങള്‍ക്കെതിരേ നിലപാട് കടുപ്പിച്ച് അധികൃതര്‍
backup
April 21 2017 | 21:04 PM
തിരൂരങ്ങാടി: ചെമ്മാട്ടങ്ങാടിയിലെ അനധികൃത തെരുവ് കച്ചവടങ്ങള്‍ക്കെതിരേ സ്വരം കടുപ്പിച്ച് അധികൃതര്‍. ടൗണിലെ റോഡരികിലും, നടപ്പാതകളിലും കച്ചവടം നടത്തുന്നവര്‍ക്കാണ് നഗരസഭാ അധികൃതര്‍ അന്ത്യശാസനം നല്‍കിയത്.
കച്ചവടം അവസാനിപ്പിക്കണമെന്നും ഇതിനായി സ്ഥാപിച്ച ബാരിക്കേഡുകളും 24 നു മുന്‍പ് നീക്കണമെന്നും അല്ലാത്തപക്ഷം നിയമ നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു. ഇതിനുമുന്‍പും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ടൗണില്‍ തെരുവു കച്ചവടക്കാര്‍ ഒഴിഞ്ഞുപോയിരുന്നില്ല. തുടര്‍ന്നാണ് കര്‍ശന നടപടികളുമായി നഗരസഭ മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."