ബ്രക്‌സിറ്റ്: ബദല്‍ തേടിയുള്ള വോട്ടെടുപ്പ് പരാജയം
ലണ്ടന്‍: ബ്രക്‌സിറ്റ് പ്രതിസന്ധിക്ക് ബദല്‍ തേടിയുള്ള വോട്ടെടുപ്പ് യു.കെ പാര്‍ലമെന്റില്‍ പരാജയപ്പെട്ടു. യൂറോപ്യന്‍ യൂനിയനുമായി വേര്‍പിരിഞ്ഞാലും കസ്റ്റംസ് യൂനിയനില്‍ തുടരുക, രണ്ടാം ഹിത പരിശോധന നടത്തുക, കരാറില്ലാതെ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പിന്‍വാങ്ങുന്നത് തടയുക, യൂറോപ്യന്‍ യൂനിയന്റെ ഏക നിയമങ്ങള്‍ പാലിക്കുമെന്ന വ്യവസ്ഥ എന്നിവയിലാണ് കഴിഞ്ഞ ദിവസം വോട്ടെടുപ്പ് നടന്നത്. ഭൂരിഭാഗം അംഗങ്ങള്‍ ഇതിനെതിരേ വോട്ട് രേഖപ്പെടുത്തുകയായിരുന്നു.
എന്നാല്‍ രണ്ടാം ഹിത പരിശോധന നടത്തണമെന്ന് വോട്ടെടുപ്പില്‍ 280 പേര്‍ അനുകൂലിച്ചപ്പോള്‍ 292 പേരാണ് എതിര്‍ത്തത്. കസ്റ്റംസ് യൂനിയനില്‍ തുടരുകയെന്നുള്ളതില്‍ അനുകൂലമായി 273 പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 276 അംഗങ്ങള്‍ എതിര്‍ത്തു.
നിലവില്‍ അവതരിപ്പിച്ച പദ്ധതിയോട് നിരവധി പേര്‍ അനുകൂല നിലപാട് സ്വീകരിച്ചെന്നും അതിനാല്‍ ഈ ആഴ്ച തന്നെ ഇതേ പദ്ധതി വീണ്ടും അവതരിപ്പിച്ചേക്കുമെന്ന് യു.കെ സര്‍ക്കാര്‍ സൂചന നല്‍കി.
ബ്രക്‌സിറ്റിന് ഏതെങ്കിലും മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് പാര്‍ലമെന്റ് വീണ്ടും പരാജയപ്പെട്ടിരിക്കുകയാണെന്ന് ബ്രക്‌സിറ്റ് സെക്രട്ടറി സ്റ്റീഫന്‍ ബാര്‍ക്ലെ പറഞ്ഞു.
2016 ജൂണ്‍ 23 ന് ബ്രക്‌സിറ്റിനായി ബ്രിട്ടീഷ് ജനത വോട്ട് ചെയ്തതുമുതല്‍ തുടങ്ങിയ അനിശ്ചിതത്വം രാഷ്ട്രീയ കലഹങ്ങളും ബ്രിട്ടനില്‍ തുടരുകയാണ്.
585 പേജുള്ള വിടുതല്‍ കരാര്‍, യൂറോപ്യന്‍ യൂനിയനിലെ 27 അംഗങ്ങള്‍ക്കും സ്വീകാര്യമാണ്. എന്നാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് ഇത് അംഗീകരിക്കുകയും പാസാക്കുകയും വേണമെന്നാണ് ഇവര്‍ മുന്നോട്ടുവയ്ക്കുന്ന വ്യവസ്ഥ. പ്രധാനമന്ത്രി തെരേസ മെ ശ്രമിച്ചതും ചിട്ടയും ക്രമവുമുള്ള ഈ ബ്രക്‌സിറ്റ് നടപ്പാക്കാനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."