HOME
DETAILS
MAL
നികുതി: ഇന്ത്യക്കും തുര്‍ക്കിക്കുമെതിരേ നിയമ നടപടിയുമായി ഇ.യു
backup
April 02 2019 | 21:04 PM
ബ്രസല്‍സ്: ഇറക്കുമതി തീരുവയില്‍ ഇന്ത്യക്കും തുര്‍ക്കിക്കുമെതിരേ ലോക വ്യാപാര സംഘടനയില്‍ (ഡബ്ല്യു.ടി.ഒ) പരാതിയുമായി യൂറോപ്യന്‍ യൂനിയന്‍(ഇ.യു). ഐ.ടി ഉപകരണങ്ങള്‍ക്ക് ഇറക്കുമതി നികുതി ഏര്‍പ്പെടുത്തുന്നതിനാണ് ഇന്ത്യക്കെതിരേ പരാതി നല്‍കിയത്. ഔഷധ വസ്തുക്കളുടെ ഇറക്കുമതിക്ക് അമിത തുക ഈടാക്കുന്നതിനെതിരേയാണ് തുര്‍ക്കിക്കെതിരേ പരാതി നല്‍കിയിരിക്കുന്നത്. 28 അംഗങ്ങളുടെ നിലപാടുകളുടെ അടിസ്ഥാനത്തിലാണ് ഇ.യു തീരുമാനങ്ങളെടുക്കുന്നത്. പരാതിയെ തുടര്‍ന്നുള്ള ഡബ്ല്യു.ടി.ഒയുടെ അടുത്ത നടപടി 60 ദിവസത്തെ പരസ്പര ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുകയെന്നുള്ളതാണ്. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ഇ.യുവിന് ഡബ്ല്യു.ടി.ഒയുടെ പാനലിനെ ചര്‍ച്ചക്കായി നിര്‍ദേശിക്കാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."