HOME
DETAILS
MAL
മാസ്‌ക്കുകളുടെ നിര്‍മാര്‍ജനം: മാര്‍ഗനിര്‍ദേശം വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍
backup
June 27 2020 | 03:06 AM
തിരുവനന്തപുരം: ജീര്‍ണിക്കാത്ത തരത്തിലുള്ള മാസ്‌ക്കുകള്‍ പൊതുയിടങ്ങളില്‍ വലിച്ചെറിയുന്നത് അന്തരീക്ഷ മലിനീകരണത്തിനും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന പശ്ചാത്തലത്തില്‍ ഏതുതരം മാസ്‌ക് എങ്ങനെ ഉപയോഗിക്കണം എന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം പൊതുജനങ്ങള്‍ക്ക് നല്‍കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പ് സെക്രട്ടറിയും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
ഒരിക്കല്‍ ഉപയോഗിച്ച് കളയാവുന്ന മാസ്‌ക്കുകള്‍ ഉപയോഗശേഷം ഗൃഹമാലിന്യങ്ങള്‍ക്കൊപ്പം വലിച്ചെറിയുന്നവരുണ്ട്. ഇത് തെരുവുനായകള്‍ കടിച്ച് രോഗ പകര്‍ച്ചക്ക് കാരണമാകും.
ഒരിക്കല്‍ ഉപയോഗിക്കേണ്ട മാസ്‌ക്കുകള്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്നവരുമുണ്ട്. ഇത്തരം മാസ്‌ക്കുകള്‍ തുച്ഛമായ വിലയ്ക്ക് ലഭിക്കുന്നത് കാരണം ആവശ്യക്കാര്‍ ഏറെയാണ്. കഴുകി ഉപയോഗിക്കുന്ന മാസ്‌ക്കുകള്‍ക്ക് കൂടിയ വില നല്‍കേണ്ടി വരുന്നതിനാല്‍ ആവശ്യക്കാര്‍ കുറവാണ്. ജീര്‍ണിക്കാത്ത തരത്തിലുള്ള മാസ്‌ക്കുകള്‍ നിരോധിക്കണം. ആവര്‍ത്തിച്ച് ഉപയോഗിക്കാവുന്ന മാസ്‌ക്കുകളുടെ വില കുറച്ചു വില്‍ക്കണമെന്ന ആവശ്യത്തിലും സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."