HOME
DETAILS

എല്‍.ജെ.ഡി- ജെ.ഡി.എസ്  ലയനം നീളും

  
backup
June 27 2020 | 03:06 AM

%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b5%86-%e0%b4%a1%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%b2%e0%b4%af%e0%b4%a8%e0%b4%82-%e0%b4%a8
\
തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞു മതി ലയനമെന്ന്  പൊതുവികാരം 
ഇ.പി മുഹമ്മദ്
കോഴിക്കോട്: ലോക് താന്ത്രിക് ജനതാദളും ജനതാദള്‍ എസും തമ്മിലുള്ള ലയനം നീളും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞു മതി ലയനമെന്നാണ് എല്‍.ജെ.ഡിയില്‍ ഭൂരിഭാഗം നേതാക്കളുടെയും അഭിപ്രായം. 
കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ മുഖേന നടന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിന്റെ പൊതുവികാരവും ഇതായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ലയിക്കുന്നത് ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് മിക്ക നേതാക്കളും. എന്നാല്‍ ലയനം വേഗത്തില്‍ നടപ്പാക്കണമെന്ന് വാദിക്കുന്നവരും പാര്‍ട്ടിയിലുണ്ട്. ഡോ.വര്‍ഗീസ് ജോര്‍ജ്, ഷെയ്ഖ് പി. ഹാരിസ് തുടങ്ങിയവര്‍ ലയനത്തിന് പൂര്‍ണമായി എതിരാണ്. എല്‍.ജെ.ഡിയായി തുടരണമെന്നാണ് ഇവരുടെ നിലപാട്. തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എല്‍.ജെ.ഡിക്ക് മണ്‍കലം ചിഹ്നമായി അനുവദിച്ചിട്ടുണ്ട്. എല്‍.ഡി.എഫില്‍ നിന്ന് പരമാവധി സീറ്റുകള്‍ നേടിയെടുക്കാനും ഇതില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിക്കാനുമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. തെരഞ്ഞെടുപ്പിനു മുന്‍പ് ലയനം നടന്നാല്‍ എല്‍.ഡി.എഫില്‍ നിന്ന് മത്സരിക്കാന്‍ ലഭിക്കുന്ന സീറ്റുകളുടെ എണ്ണം കുറയുമെന്ന് പാര്‍ട്ടി കരുതുന്നു. ഇത് താഴെതട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് അവസരം ലഭിക്കുന്നത് ഇല്ലാതാക്കും. 
അതിനാല്‍ തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുശേഷം തുടര്‍ചര്‍ച്ചകള്‍ നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് മുതിര്‍ന്ന നേതാക്കള്‍. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ജെ.ഡി യു.ഡി.എഫിലായിരുന്നു. എല്‍.ഡി.എഫിലുണ്ടായിരുന്ന ജെ.ഡി.എസിന് നാമമാത്ര സീറ്റുകളാണ് നല്‍കിയത്. ലയനശേഷവും ഇതേ സീറ്റുകള്‍ ലഭിക്കാനേ സാധ്യതയുള്ളൂവെന്നും എല്‍.ജെ.ഡി നേതാക്കള്‍ ആശങ്കപ്പെടുന്നു. 
ലയന ചര്‍ച്ചകള്‍ക്ക് ഇരു പാര്‍ട്ടികളും സബ് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഈ സബ്കമ്മിറ്റികളുടെ യോഗം കൊച്ചിയില്‍ നടക്കാനിരിക്കെയാണ് വീരേന്ദ്രകുമാറിന്റെ ആകസ്മിക നിര്യാണമുണ്ടായത്. ഇതേതുടര്‍ന്ന് ലയന ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നേതാക്കള്‍ ഫോണ്‍മുഖേന ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കെയാണ് ലയനം തിടുക്കത്തില്‍ വേണ്ടെന്ന നിലപാട് ശക്തമായത്. ലയനകാര്യത്തില്‍ ലോക് താന്ത്രിക് ജനതാദളിന്റെ തീരുമാനം കാത്തിരിക്കുകയാണ്  ഇടതുമുന്നണി. 
അതിനിടെ, എം.പി വീരേന്ദ്രകുമാര്‍ എം.പിയുടെ നിര്യാണത്തെതുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റ് തങ്ങള്‍ക്കു നല്‍കണമെന്ന് എല്‍.ഡി.എഫിനോട് ആവശ്യപ്പെടാന്‍ ലോക് താന്ത്രിക് ജനതാദള്‍ നേതൃയോഗം തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ്‌കുമാറിനെ സ്ഥാനാര്‍ഥിയാക്കാനാണ് നീക്കം. എല്‍.ഡി.എഫിലേക്ക് വന്നപ്പോള്‍ പാര്‍ട്ടിക്ക് ലഭിച്ച രാജ്യസഭാ സീറ്റ് നിലനിര്‍ത്തണമെന്നും ഈ സീറ്റിന് അര്‍ഹതയുണ്ടെന്നും യോഗം വിലയിരുത്തി. പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാനായി ചാരുപാറ രവിയെയും യോഗം തെരഞ്ഞെടുത്തു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 days ago