HOME
DETAILS

പതഞ്ജലിയുടെ കൊവിഡ്  മരുന്ന്; ജയ്പൂരിലെ  ആശുപത്രിക്ക് നോട്ടിസ്

  
backup
June 27 2020 | 03:06 AM

%e0%b4%aa%e0%b4%a4%e0%b4%9e%e0%b5%8d%e0%b4%9c%e0%b4%b2%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b5%e0%b4%bf%e0%b4%a1%e0%b5%8d-%e0%b4%ae%e0%b4%b0%e0%b5%81%e0%b4%a8
 
 
മുസഫര്‍പൂര്‍ കോടതിയില്‍ ഹരജി
ജയ്പൂര്‍: കൊവിഡ് മാറ്റുമെന്നവകാശപ്പെട്ട് ബാബാ രാംദേവിന്റെ പതഞ്ജലി പുറത്തിറക്കിയ മരുന്നിനെച്ചൊല്ലി വിവാദം തുടരുന്നു. ഈ മരുന്നിന്റെ ക്ലിനിക്കല്‍ ട്രയല്‍ നടന്നെന്നു പറയപ്പെടുന്ന ജയ്പൂരിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനോട് രാജസ്ഥാന്‍ സര്‍ക്കാര്‍ വിശദീകരണം തേടി.
ബുധനാഴ്ചതന്നെ ഈ നോട്ടിസ് നല്‍കിയിരുന്നുവെന്നാണ് വിവരം. കൊറോണില്‍ എന്ന പേരിലുള്ള ഈ ആയുര്‍വേദ മരുന്നിന്റെ ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നതായി ആശുപത്രി അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നില്ല. നേരത്തെ, കേന്ദ്ര ആയുര്‍വേദ മന്ത്രാലയം സംഭവത്തില്‍ പതഞ്ജലി കമ്പനിയോട് വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെ രാജസ്ഥാനിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയെന്നു കമ്പനി അവകാശപ്പെട്ടു. ഇതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ അനുമതിയില്ലാതെ മരുന്ന് വിറ്റാല്‍ നടപടിയെടുക്കുമെന്നും വ്യക്തമാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നത്. 
സംഭവവുമായി ബന്ധപ്പെട്ട് ബിഹാറിലെ മുസഫര്‍പൂര്‍ കോടതിയില്‍ ഹരജിയും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഇത് ഈ മാസം 30ന് പരിഗണിക്കും.മഹാരാഷ്ട്ര സര്‍ക്കാരും സംസ്ഥാനത്ത് ഈ മരുന്നിന്റെ വില്‍പന നിരോധിച്ചിരുന്നു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  32 minutes ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  11 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  11 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  12 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  12 hours ago