HOME
DETAILS

സെല്‍ഫിയില്‍ കുരുങ്ങി സുരേഷ് ഗോപി

  
backup
July 07, 2018 | 6:33 PM

%e0%b4%b8%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ab%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%b8%e0%b5%81


മറയൂര്‍ (ഇടുക്കി): കൊല്ലപ്പെട്ട എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം ബി.ജെ.പി- സംഘ്പരിവാര്‍ പ്രവര്‍ത്തകരോടൊപ്പം ആഹ്ലാദഭരിതനായി സെല്‍ഫിയെടുത്ത ബി.ജെ.പി എം.പി സുരേഷ് ഗോപിയുടെ നടപടിക്കെതിരേ പ്രതിഷേധം. അഭിമന്യുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയ സുരേഷ് ഗോപി വട്ടവടയാകെ സെല്‍ഫിയില്‍ ഒപ്പിയെടുത്ത് നടന്നതാണ് വിവാദത്തിന് കാരണമായത്.
ഇന്നലെ രാവിലെ എട്ടോടെയാണ് സുരേഷ് ഗോപി കൊട്ടക്കാമ്പൂരിലെ വീട്ടിലെത്തിയത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബിനു കൈമളും പ്രദേശത്തെ ബി.ജെ.പി - ആര്‍.എസ്.എസ് പ്രവര്‍ത്തകരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അഭിമന്യുവിന്റെ വീട്ടിലെത്തി മാതാപിതാക്കളോട് താന്‍ രാഷ്ട്രീയക്കാരനായിട്ടോ സിനിമാ നടനായിട്ടോ അല്ല എത്തിയിരിക്കുന്നതെന്നും ഒരു സാധാരണ മനുഷ്യനായി മാത്രമാണ് എത്തിയിരിക്കുന്നതെന്നും അറിയിച്ചു. പിതാവ് മനോഹരനോട് കേസിന്റെ വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ അന്വേഷണത്തില്‍ തൃപ്തനാണെന്നും അറിയിച്ചു. അഭിമന്യുവിന്റെ വീട്ടില്‍നിന്ന് പുറത്തിറങ്ങിയതോടെ തന്നിലെ സിനിമാതാരം പുറത്ത് വന്നതാണ് വിനയായത്. കൂടെ ഉണ്ടായിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ സിനിമാ നടന്‍ സുരേഷ് ഗോപി എത്തിയിട്ടുണ്ടെന്ന് ഗ്രാമവാസികളെ അറിയിച്ചു. ഇതറിഞ്ഞ് ഗ്രാമവാസികള്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകരോടൊപ്പം ചിരിച്ചും ആഹ്ലാദിച്ചും സെല്‍ഫി എടുക്കുന്ന സിനിമാതാരത്തെയാണ് കണ്ടത്. പിന്നീട് പല സ്ഥലങ്ങളിലും പലരോടൊപ്പം സെല്‍ഫിയുടെ പെരുമഴയായിരുന്നു. പൊട്ടിച്ചിരിച്ച് ഒപ്പം നിന്ന് എടുത്ത ചിത്രങ്ങള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്ക് ലോണിന് മാത്രമല്ല; യുഎഇയിൽ ക്രെഡിറ്റ് സ്കോർ കുറഞ്ഞാൽ നിങ്ങളുടെ ദൈനംദിന ജീവിതം തന്നെ പ്രതിസന്ധിയിലാകും, കാരണങ്ങൾ ഇതാ

uae
  •  24 days ago
No Image

ആകാശ നീലിമയും മേഘങ്ങളുടെ വെണ്മയും; അർജന്റീനയുടെ 'അൽബിസെലെസ്റ്റെ' ജേഴ്‌സിക്ക് പിന്നിലെ ചരിത്രമറിയാമോ?

Football
  •  24 days ago
No Image

അന്ന് സ്വന്തം നാടിന്റെ നെഞ്ചിലേക്ക് ഗോളടിച്ച് കരയിപ്പിച്ചു, ഇത്തവണ അയാളുണ്ട്...പക്ഷെ ജന്മനാടില്ല

Football
  •  24 days ago
No Image

കുംഭമേള വൈറല്‍ താരത്തിന്റെ ജനന സര്‍ട്ടിഫിക്കറ്റിലും ആശുപത്രി രേഖകളിലും പൊരുത്തക്കേട്; മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നാളെ വിധി

Kerala
  •  24 days ago
No Image

ഇറാനിലേക്കും ഇറാഖിലേക്കും ഇനി യാത്ര വേണ്ട; പൗരന്മാർക്ക് യാത്രാവിലക്കുമായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം

bahrain
  •  24 days ago
No Image

'ഇറാന്റെ അഭിലാഷങ്ങൾക്ക് വില നൽകേണ്ടി വരുന്നത് അറബ് രാജ്യങ്ങൾ'; യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ്

uae
  •  24 days ago
No Image

അബുദബിയിൽ വാടക വർദ്ധനവ് താൽക്കാലികമായി മരവിപ്പിച്ചു; പ്രവാസികൾക്കും വ്യാപാരികൾക്കും ആശ്വാസം

uae
  •  24 days ago
No Image

54 കാരന്റെ കുറ്റസമ്മതത്തില്‍ നിര്‍ണായക വഴിത്തിരിവ്; കൊല്ലപ്പെട്ടയാളെ തിരിച്ചറിയുന്നത് 40 വര്‍ഷങ്ങള്‍ക്ക് ശേഷം

Kerala
  •  24 days ago
No Image

യുഎഇയിൽ പെട്രോൾ വില വീണ്ടും കൂടിയെങ്കിലും ആഗോള വിപണിയേക്കാൾ ലാഭം; ആശ്വാസമായി ഡീസൽ വിലയിലെ കുറവ്

uae
  •  24 days ago
No Image

ടിക് ടോക്കില്‍ പരസ്പരം വെല്ലുവിളിച്ചു, പിന്നാലെ കൊലപാതകം; ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു

uae
  •  25 days ago