HOME
DETAILS

പണം തിരികെ നല്‍കിയാല്‍ ചൈന കടന്നുകയറ്റം നിര്‍ത്തുമോ?, ബി.ജെ.പി പറയുന്നത് അര്‍ധസത്യങ്ങള്‍; നദ്ദയ്ക്ക് ചിദംബരത്തിന്റെ മറുപടി

  
backup
June 27, 2020 | 8:40 AM

bjp-speaking-in-semi-truths-p-chidambaram-on-chinese-funds-allegations

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനീസ് സര്‍ക്കാരില്‍ നിന്നും പണം വാങ്ങിയെന്ന ബി.ജെ.പി ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. ബി.ജെ.പി പ്രസിഡന്റ് ജെ.പി നദ്ദ പറയുന്നത് അര്‍ധസത്യങ്ങളാണെന്ന് ചിദംബരം വിമര്‍ശിച്ചു.

'രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ 20 ലക്ഷം രൂപ തിരികെ നല്‍കുന്നുവെന്ന് കരുതുക, ചൈന കൈയ്യേറ്റങ്ങള്‍ നീക്കി നില പുന:സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി രാജ്യത്തിന് ഉറപ്പുനല്‍കുമോ'- ചിദംബരം ചോദിച്ചു.

ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ അര്‍ധ സത്യങ്ങളാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ആന്‍ഡമാന്‍ ആന്‍ഡ് നികോബാറിലെ സുനാമി പ്രവര്‍ത്തനങ്ങള്‍ക്കായി 2005ലെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും 2 കോടി രാജീവ് ഗാന്ധി ഫൗണ്ടേഷനിലേക്ക് നല്‍കിയിരുന്നെന്ന സത്യം എന്തുകൊണ്ടാണ് ബി.ജെ.പി ഒളിച്ചുവെക്കാന്‍ ശ്രമിക്കുന്നത്,' അദ്ദേഹം ചോദിച്ചു.

15 വര്‍ഷം മുമ്പ് ആര്‍.ജി.എഫിന്റെ ഗ്രാന്റിന് മോദി സര്‍ക്കാരിന്റെ കാലത്ത് 2020 ല്‍ ഇന്ത്യന്‍ പ്രദേശത്ത് നുഴഞ്ഞുകയറ്റവുമായി എന്ത് ബന്ധമാണുള്ളതെന്നും ചിദംബരം ചോദിച്ചു.

ചൈനയ്ക്കനുകൂലമായി കോണ്‍ഗ്രസ് ഭരണകാലത്ത് വ്യാപാര കരാര്‍ ഉണ്ടാക്കിയതിന് തെളിവുകളുണ്ടെന്ന് കാണിച്ച് നദ്ദ വെള്ളിയാഴ്ച ചില രേഖകള്‍ പുറത്തു വിട്ടിരുന്നു.

സോണിയ ഗാന്ധി അധ്യക്ഷയായ രാജീവ് ഫൗണ്ടേഷനില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക, മന്‍മോഹന്‍ സിങ്, പി. ചിദംബരം എന്നിവര്‍ ബോര്‍ഡ് അംഗങ്ങളാണ്. മോദി സര്‍ക്കാര്‍ അതിര്‍ത്തിയില്‍ ചൈനയ്ക്കു കീഴടങ്ങുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപണമുന്നയിച്ചതിനു പിന്നാലെയാണ് അഴിമതി ആരോപണങ്ങളുമായി ബിജെപി രംഗത്തെത്തിയത്



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തെരുവ് നായ്ക്കളെ കുറിച്ച് ഇത്ര ആശങ്കയെങ്കില്‍ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയിക്കൂടേ, ജനങ്ങളെ കടിക്കാനായി അലയാന്‍ വിടണോ'  നായ്‌സ്‌നേഹികളോട് സുപ്രിം കോടതി

National
  •  5 days ago
No Image

പാർട്ടി ദുഃഖം നൽകി! സിപിഎം മുൻ എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു; മൂന്ന് പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിച്ചു

Kerala
  •  5 days ago
No Image

രാഹുൽ മാങ്കൂട്ടത്തിലിനെ പൊലിസ് കസ്റ്റഡിയിൽ വിട്ട് കോടതി; ജാമ്യാപേക്ഷ 16 ന് പരിഗണിക്കും

Kerala
  •  5 days ago
No Image

2026 ഗൾഫ് രാജ്യങ്ങളിലെ വിസ നിയമങ്ങളിൽ മാറ്റങ്ങൾ വന്ന വർഷം; ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസയുൾപ്പെടെ പ്രധാന മാറ്റങ്ങൾ

qatar
  •  5 days ago
No Image

'നിരാശാജനകം' ഉമര്‍ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി  മുന്‍ ജഡ്ജിമാര്‍

National
  •  5 days ago
No Image

കണ്ണൂരിൽ റിട്ടയേർഡ് ബാങ്ക് മാനേജരെ ഡിജിറ്റൽ അറസ്റ്റ് ചെയ്യാൻ നീക്കം; പണം തട്ടാനുള്ള നീക്കം പൊളിഞ്ഞു, പിടിമുറുക്കി തട്ടിപ്പ്

Kerala
  •  5 days ago
No Image

തെരഞ്ഞെടുപ്പ്: ഓണക്കൂർ വാർഡ് നിലനിർത്തി എൽഡിഎഫ്, പായിമ്പാടം വാർഡിൽ യുഡിഎഫ്

Kerala
  •  6 days ago
No Image

എൽഡിഎഫിൽ നിന്ന് വിഴിഞ്ഞം പിടിച്ചെടുത്ത് യുഡിഎഫ് വിജയം; ബിജെപിയ്ക്ക് നിരാശ

Kerala
  •  6 days ago
No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതിയില്‍ ഹാജരാക്കി; പുറത്ത് വന്‍പ്രതിഷേധം

Kerala
  •  6 days ago
No Image

ദുബൈ വിമാനത്താവളത്തിൽ പാർക്കിംഗ് ഇനി കൂടുതൽ എളുപ്പം; പേയ്‌മെന്റിനായി സാലിക് ഇ-വാലറ്റ് വരുന്നു

uae
  •  6 days ago