ചന്ദന കഷ്ണങ്ങള്‍ പിടികൂടിയ സംഭവം; അന്വേഷണം ആരംഭിച്
മാനന്തവാടി: സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള മാനന്തവാടി പഴശ്ശി കുടീരത്തിലെ ടിക്കറ്റ് കൗണ്ടറിന് സമീപത്ത് നിന്നും ചന്ദനമര കഷ്ണങ്ങള്‍ പിടികൂടിയ സംഭവത്തില്‍ വനം വകുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് അന്വേഷണം ആരംഭിച്ചു.
രഹസ്യവിവരത്തെതുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് കഷ്ണം ചന്ദനമര കഷ്ണങ്ങള്‍ കണ്ടെത്തിയത്. മരത്തിന്റെ കാതലായ ഭാഗം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള സ്ഥലത്ത് മുമ്പ് നിരവധി ചന്ദന മരങ്ങള്‍ ഉണ്ടായിരുന്നു. ഇവ മുറിച്ച് കടത്തിയതായും ആരോപണമുയര്‍ന്നിരുന്നു.
ചന്ദനമരം മോഷണം പോയതുമായി ബന്ധപ്പെട്ട് 2013ല്‍ പൊലിസിലും വനം വകുപ്പിലും പരാതികള്‍ നല്‍കിയതായി പറയപ്പെടുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച രേഖകള്‍ ലഭിക്കുകയോ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചതായോ വ്യക്തമല്ല. ചന്ദനമരം നഷ്ട്ടപ്പെട്ടതുമായി ബന്ധപ്പെട്ട് മുമ്പ് ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനെതിരേയും ആരോപണമുണ്ട്. പിടികൂടിയ മര കഷ്ണങ്ങള്‍ സീല്‍ ചെയ്ത് പഴശ്ശി കുടീരം ഓഫിസില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും കൂടുതല്‍ തെളിവുകള്‍ ലഭിച്ച ശേഷം കേസ് എടുക്കുമെന്നും വയനാട് ഫ്‌ളയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഓഫിസര്‍ പി. പത്മനാഭന്‍ പറഞ്ഞു.
അതെ സമയം കുടീരത്തിലെ രണ്ട് താല്‍ക്കാലിക ജീവനക്കാരെ പിരിച്ച് വിട്ടതാണ് മരം മോഷണം പോയ വിവരം ഇപ്പോള്‍ പുറത്താകാന്‍ കാരണമെന്നും പറയപ്പെടുന്നുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
അനധികൃതമായി വനത്തില്‍ പ്രവേശിച്ച
ഏഴംഗ സംഘത്തിനെതിരേ കേസെടുത്തു
മുത്തങ്ങ: പ്രവേശന നിരോധനം നിലനില്‍ക്കെ വയനാട് വന്യജീവി സങ്കേതത്തിലേക്ക് അനധികൃതമായി പ്രവേശിച്ച യുവാക്കളെ വനം വകുപ്പ് പിടികൂടി.
വിനോദ സഞ്ചാരത്തിനെത്തിയ അരുണ്‍(28), കിരണ്‍(26), എം ജിനേഷ്(35), എം വിനീത്(31), എം.സി ഉണ്ണികൃഷ്ണന്‍(30), പ്രവീണ്‍(32), പി.പി വിവേക് (31) എന്നിവരാണ് പിടിയിലായത്.
സങ്കേതത്തിലെ മുത്തങ്ങ റെയ്ഞ്ചില്‍പ്പെട്ട ചെട്ട്യാലത്തൂരിലെ പുലച്ചിക്കാവ് വനത്തില്‍ നിന്നാണ് ഏഴംഗ സംഘത്തെ പട്രോളിങ് നടത്തുകയായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
ജീപ്പില്‍ വനത്തില്‍ പ്രവേശിക്കുകയും മദ്യപിക്കുകയും വന്യജീവികളുടെ ചിത്രമെടുക്കുന്നതിനായി വാഹനത്തില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുകയും ചെയ്ത ഇവര്‍ക്കെതിരേ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മുത്തങ്ങ അസി. വൈല്‍ഡ്‌ലൈഫ് വാര്‍ഡനായ എ. ആശാലത, തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ അബ്ദുല്ല കുഞ്ഞിപ്പറമ്പത്ത്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസറായ സി. അബ്ദുല്‍ നാസര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ സി.എസ് വേണു, എന്‍.ആര്‍ ഗണേഷ് ബാബു, ഉണ്ണി, സുധീഷ്, എ.കെ സുജാത, റിസര്‍വ്വ് ഫോറസ്റ്റ് വാച്ചറായ പി.എസ് ബിനോയ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ജെ.എഫ്.സി.എം കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."