പൊട്ടിയപൈപ്പ് ഗ്രില്‍ മാറ്റി സ്ഥാപിച്ചു
പേരാമ്പ്ര: സംസ്ഥാന പാതയില്‍ പേരാമ്പ്ര പൊലിസ് സ്റ്റേഷന് റോഡിന്റെ ജങ്ഷനില്‍ ഓവുചാലിന് കുറുകെ സ്ഥാപിച്ച പൊട്ടിയ പൈപ്പ് ഗ്രില്‍ ഫോട്ടോയടക്കം വന്നവാര്ത്തയെ തുടര്‍ന്ന് അധികൃതര്‍ മാറ്റി സ്ഥാപിച്ചു.
പട്ടണത്തില്‍ വാഹനങ്ങള്‍ കൊണ്ടും ജനത്തിരക്ക് കൊണ്ടും പ്രാധാന്യമുള്ള റോഡിന്റെ ഭാഗത്ത് ഗ്രില്‍ പൊട്ടി അപകടാവസ്ഥയിലായിട്ട് ആഴ്ചകളായിരുന്നു. ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ വിഷയം അവതരിപ്പിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ല.
പി.ഡബ്ലു.ഡി ഉദ്യോഗസ്ഥരെ സമീപിച്ചപ്പോള്‍ ഗുണനിലവാരം കുറഞ്ഞ പൈപ്പ് സ്ഥാപിച്ചതാണ് പൊട്ടി പോകാന്‍ കാരണമെന്നറിയാന്‍ കഴിഞ്ഞു. റോഡിന്റെ നവീകരണ പ്രവൃത്തിക്കിടെ 6 മാസം കഴിയും മുന്‍പേയാണ് പൈപ്പ് പൊട്ടി അപകടാവസ്ഥയിലായത്. പേരാമ്പ്ര പൈതോത്ത് റോഡ് ജങ്ഷനിലും പൊട്ടിയ നിലയില്‍ പൈപ്പ് ഗ്രില്ലുകള്‍ ഉണ്ട്.
ഇവിടെ റോഡ് പണി നടക്കുന്നതിനാല്‍ ഈ പ്ര വൃത്തിയുമായി ബന്ധപ്പെട്ട് മാറ്റി സ്ഥാപിക്കുമെന്നറിയാന് കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിച്ചത്. ഈ ഭാഗം സംസ്ഥാന പാതയില്‍ സീബ്ര ലൈന്‍ ഉള്‍പ്പെടുന്നതും കോടതി, പഞ്ചായത്ത് ഓഫിസ്, പേരാമ്പ്ര ജി.യൂ.പി സ്കൂള്‍ എന്നിവ സ്ഥിതി ചെയ്യുന്നതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."