HOME
DETAILS
MAL
ഡിസ്പെന്‍സറികള്‍ ലയിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് എം.പി
backup
April 21 2017 | 23:04 PM
കോഴിക്കോട്: ആയിരക്കണക്കിന് പേര് ആശ്രയിച്ചിരുന്ന ബേപ്പൂര്‍, മീഞ്ചന്ത ഡിസ്പെന്‍സറികള്‍ ചെറുവണ്ണൂര്‍ ഡിസ്പെന്സറിയില് ലയിപ്പിച്ച നടപടി റദ്ദ് ചെയ്ത് അതത് മേഖലയില്‍ തന്നെ പുന:സ്ഥാപിക്കണമെന്ന് എം.കെ രാഘവന് എം.പി പ്രധാനമന്ത്രിക്കും, കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി ബന്ദാരു ദത്താത്രേയക്കും അയച്ച കത്തില്‍ ആവശ്യപ്പെട്ടു. നടപടി നിരവധി ഇ.എസ്.ഐ ഗുണഭോക്താക്കളെയാണ് പ്രതികൂലമായി ബാധിച്ചത്.
ബേപ്പൂര്‍, മീഞ്ചന്ത ഡിസ്പെന്‍സറികള്‍ ലയിപ്പിച്ച നടപടി എത്രയും പെട്ടന്ന് പിന്‍വലിക്കണമെന്ന എം.പി കത്തില്‍ സൂചിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."