നിക്ഷേപത്തട്ടിപ്പ്: ഒരാള്‍കൂടി പിടിയില്‍
വൈപ്പിന്‍: പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിച്ചശേഷം തുക തിരികെ നല്‍കാതെ നിക്ഷേപകരെ വഞ്ചിച്ച കേസില്‍ ഒളിവിലായിരുന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരില്‍ ഒരാള്‍ കൂടിഅറസ്റ്റിലായി. നായരമ്പലം ദി ട്രേഡിങ് ആചിട്ടി ഫണ്ട്സ് ഡയറക്ടര്‍ നായരമ്പലം ഗുരുമന്ദിരത്തിനു സമീപം താമസിക്കുന്ന പുത്തലത്ത് ചന്ദ്രന്റെ മകന് ഭൂഷണ് (51) ആണ് അറസ്റ്റലായത്.കേസിലെ മൂന്നാംപ്രതിയാണ് ഭൂഷണ്. ഒന്നാം പ്രതിയും സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറുമായ നായരമ്പലം കാട്ടിപ്പറമ്പില്‍ ജോഷി(57)യെ കഴിഞ്ഞയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ ഇനി മൂന്ന് ഡയറക്ടര്‍മാര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ ഒളിവിലാണ്. പണം തിരികെ നല്‍കാതെ വന്നപ്പോള്‍ നിക്ഷേപകര്‍ നല്കിയ പരാതിയില്‍ ഞാറക്കല്‍ പൊലീസാണ് കേസെടുത്തത്. 83 ലക്ഷം രൂപയുടെ വഞ്ചന നടത്തിയെന്നാണ് കേസ്. 13.5 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ ആകര്ഷിച്ചതത്രേ. ഗവ. സര്‍വീസില്‍ നിന്നും വിരമിച്ച ചിലര്‍ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്ഇവിടെ നിക്ഷേപിച്ചിട്ടുണ്ട്. കുറഞ്ഞ പലിശയുള്ള മറ്റു ബാങ്കുകളില്‍ നിന്നും നിക്ഷേപം പിന്‍വലിച്ചും ഇവിടെ നിക്ഷേപിച്ചവരും ചതിയില്‍ പെട്ടിട്ടുണ്ട്. ഞാറക്കല്‍ സി.ഐ സജിന്‍ ശശി, എസ്.ഐമാരായ സംഗീത് ജോബ്, ജോണ്സണ്, എ.എസ്.ഐ ഹരി, സി.പി.ഒ മാരായ എഡ്വിന്, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഭൂഷനെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."