HOME
DETAILS
MAL
ഭീമാ കൊറെഗാവ് കേസ്: വരവര റാവുവിനും ഷോമാ സെന്നിനും ജാമ്യമില്ല
backup
June 28 2020 | 05:06 AM
ന്യൂഡല്‍ഹി: ഭീമാ കൊറെഗാവ് കേസില്‍ കവി വരവര റാവുവിനും ഷോമാ സെന്നിനും മുംബൈ പ്രത്യേക കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. നിരവധി രോഗങ്ങളുള്ള 81 കാരനായ വരവര റാവുവിനും 61 കാരി ഷോമാ സെന്നിനും ജാമ്യം അനുവദിക്കണമെന്ന ആവശ്യം കോടതി തള്ളുകയായിരുന്നു. ജാമ്യം നല്‍കരുതെന്ന നിലപാടായിരുന്നു ദേശീയ അന്വേഷണ ഏജന്‍സിക്ക് വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് ഷെട്ടി സ്വീകരിച്ചത്. വരവര റാവു മുംബൈയിലെ തലോജ ജയിലിലും ഷോമാ സെന്‍ ബൈക്കുള ജയിലിലുമാണുള്ളത്.
ഇരുവര്‍ക്കും ജയിലില്‍ ചികിത്സ കിട്ടുന്നുണ്ടെന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ നിലപാട് ജഡ്ജി എസ്.ഇ കോത്താലിക്കര്‍ അംഗീകരിക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് വരവര റാവുവിന്റെയും ഷോമാ സെന്നിന്റെയും ജാമ്യാപേക്ഷ തള്ളുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."