മലയോര മേഖല കൊതുകുജന്യ- ജലജന്യരോഗ ഭീതിയില്‍
കോഴിക്കോട്: ജില്ലയിലെ മലയോര പ്രദേശങ്ങളിലും നാട്ടിന്‍ പുറങ്ങളിലുമായി കൊതുകുജന്യ-ജലജന്യരോഗങ്ങള്‍ വ്യാപിക്കുന്നു. രാമനാട്ടുകര, കാക്കൂര്‍, നരിക്കുനി, പേരാമ്പ്ര ഭാഗങ്ങളില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ-ജലജന്യരോഗങ്ങള്‍ പടരുന്നതിനാല്‍ ജനങ്ങള്‍ ഭീതിയിലാണ്.
ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ 40ല്‍ കൂടുതല്‍ ആളുകള്‍ ഡെങ്കിപ്പനി രോഗം ബാധിച്ച് ചികിത്സ തേടുകയും ഒരാള്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് വിവിധ രോഗങ്ങളുടെ വര്‍ധനവുണ്ടായത്. അതേസമയം എച്ച്1-എന്‍1 രോഗവമുയി ബന്ധപ്പെട്ടും 12 പേര്‍ ചികിത്സ തേടിയെത്തി.
ഇതും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ എലിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കുറവാണ്.
കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മലേറിയ കേസുകളും ഈ വര്‍ഷം കുറവായാണ് റിപ്പോര്‍ട്ട് ചെയ്തത്. നാലോളം മലേറിയ കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. മഞ്ഞപ്പിത്തമായി ബന്ധപ്പെട്ട് ചികത്സ തേടിയെത്തിയവരുടെ എണ്ണവും ഈ വര്‍ഷം കൂടുതലാണ്.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ് ജനലജന്യ-കൊതുകുജന്യരോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം സാംക്രമിക രോഗങ്ങള്‍ പടരുന്നത് കുറവാണെന്നും ജില്ലാ മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.
രോഗവുമായി ബന്ധപ്പെട്ടുള്ള മരുന്നുകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കും. വയറിളക്കം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ഒ.ആര്‍.എസ് ലായനി ഉപയോഗിക്കാം.
ആവശ്യാനുസരണം കഞ്ഞിവെള്ളം കുടിച്ചാല്‍ ക്ഷീണത്തിന് കുറവുണ്ടാകും.
രോഗലക്ഷണമുണ്ടായാല്‍ സ്വന്തമായി ചികിത്സ നടത്താതെ ഡോക്ടറെ കണ്ട് ചികിത്സ ഉറപ്പുവരുത്തണമെന്നും ജില്ലാ മെഡിക്കല്‍ വൃത്തങ്ങള്‍ അറിയിച്ചു.
നാലു വയസുകാരന്റെ മരണം: അന്വേഷണം
ഊര്‍ജിതമാക്കണമെന്ന് ബന്ധുക്കള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."