HOME
DETAILS

ആശങ്കയകലാതെ മട്ടന്നൂര്‍ ഡെങ്കിപ്പനി

  
backup
April 21 2017 | 23:04 PM

%e0%b4%86%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%af%e0%b4%95%e0%b4%b2%e0%b4%be%e0%b4%a4%e0%b5%86-%e0%b4%ae%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d


മട്ടന്നൂര്‍: ഡെങ്കിപ്പനി നിയന്ത്രിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചുവെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും രോഗികളുടെ എണ്ണത്തിലുള്ള വര്‍ധനവ് ആശങ്ക പരത്തുന്നു. മട്ടന്നൂര്‍ നഗരത്തില്‍ മാത്രം ഇതിനകം 119 പേര്‍ ചികിത്സ തേടി. എന്നാല്‍ 10 പേര്‍ക്കുമാത്രമേ ഡെങ്കിപ്പനി സ്ഥിരീകരിച്ചുള്ളുവെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. ഇതുകൂടാതെ, കൂടുതല്‍ പേരിലേക്ക് പനി പടരുന്നതിനാല്‍ ഗുരുതരമായ സ്ഥിതിയാണ് നഗരത്തിലുള്ളതെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. വിദഗ്്ധര്‍ നടത്തിയ പരിശോധനയില്‍ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളേയും ലാര്‍വയേയും മട്ടന്നൂരിലെ വിവിധ ഭാഗങ്ങളില്‍ നിന്നു കണ്ടെത്തിയിരുന്നു. കൂടാതെ മലമ്പനി പരത്തുന്ന കൊതുകുമുണ്ട്. ഈഡിസ് വിഭാഗത്തിലെ ഈജിപ്തി എന്ന ഇനം പെണ്‍ കൊതുകുകളാണ് ഈ വൈറസ് പടര്‍ത്തുന്നത്. സാധാരണ ഡെങ്കിപ്പനിയില്‍ തൊലിപ്പുറത്ത് ചുവന്ന തടിപ്പുകള്‍ പ്രത്യക്ഷപ്പെടും. സാധാരണ ഡെങ്കിപ്പനി മാരകമല്ലെങ്കിലും രക്തസ്രാവമുണ്ടാക്കുന്ന ഡങ്കി ഹെമിറേജ് പനി മരണത്തില്‍ കലാശിച്ചേക്കാം. കൊതുക് നശീകരണത്തിന് നടപടി സ്വീകരിച്ചുവെങ്കിലും കാനകള്‍, ആള്‍ത്താമസമില്ലാത്ത പുരയിടങ്ങള്‍ എന്നിവിടങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കാന്‍ കഴിഞ്ഞിട്ടില്ല.
മെഗാ ശുചീകരണവുമായി നഗരസഭ
മട്ടന്നൂര്‍: നഗരസഭയില്‍ ഡെങ്കിപ്പനി
പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ വരുന്ന ഞായറാഴ്ച ദിവസങ്ങളില്‍ മുഴുവന്‍ വാര്‍ഡുകളിലും രാവിലെ മുതല്‍ വൈകുന്നേരം വരെ മെഗാ ശുചീകരണം സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ കെ ഭാസ്‌കരന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പനി നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും വ്യാപിക്കുന്നത് തടയാനായിട്ടില്ല. എല്ലാ ലാബ് പരിശോധനാ സംവിധാനങ്ങളും സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമാണുള്ളത് എന്നതിനാല്‍ പനി ബാധിതര്‍ സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. വെള്ളം കെട്ടിക്കിടക്കുന്ന ചെറുതും വലുതുമായ സ്ഥലങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി. ഇവിടെയെല്ലാം കൊതുകിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. വീണ്ടും മഴ പെയ്തതോടെ രോഗം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ വീടുകള്‍, കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, പറമ്പുകള്‍, റബര്‍ തോട്ടങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സമ്പൂര്‍ണ ശുചീകരണം അത്യാവശ്യമാണ്. ഗവ. ആശുപത്രിയുടെ നേതൃത്വത്തില്‍ ഡ്രൈഡേ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നുണ്ട്.  ഓരോ വ്യക്തിയും സ്വയം വളണ്ടിയര്‍മാരായി പനി വിപത്തിനെതിരെയുള്ള പ്രതിരോധ  ശുചീകരണ പരിപാടികളില്‍ പങ്കാളികളാവണമെന്നും ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  19 minutes ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  25 minutes ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  2 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  3 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  4 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  11 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  12 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  12 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  12 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  13 hours ago