പഴനി വേലുവിന് അച്ചീവ്മെന്റ് അവാര്‍ഡ്
കോയമ്പത്തൂര്‍: പ്രശസ്ത കുടല്‍രോഗ വിദഗ്ധനും ജെം ആശുപത്രി ചെയര്‍മാനുമായ പ്രൊഫസര്‍ ഡോ. സി. പഴനി വേലുവിനു അന്താരാഷ്ട്ര കാന്‍സര്‍ കോണ്‍ഗ്രസില്‍ അച്ചീവ്മെന്റ് അവാര്‍ഡ്. നാഗ്പൂരില്‍ നടന്ന ദ്വിദിന അന്താരാഷ്ട്ര കാന്‍സര്‍ കോണ്‍ഗ്രസിലാണ് ഡോ. പഴനിവേലു ഉള്‍പ്പെടെ രാജ്യത്തെ അഞ്ചു ഡോക്ടര്‍മാരെ അവാര്‍ഡിനു തിരഞ്ഞെടുത്തത്. അയ്യായിരത്തില്പരം ഡോക്ടര്‍മാര്‍ പങ്കെടുത്ത സമ്മേളനത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന് ഗാഡ്കരിയാണ് അവാര്‍ഡ്ദാനം നിര്‍വഹിച്ചത്. ടാറ്റ കാന്‍സര്‍ ആശുപത്രിയിലെ മുന്‍ഡയറക്ടര്‍ ഡോ. പ്രബുല്‍ ബി. ദേശായി, മുംബൈ ജസ്ലോക്ക് ആശുപത്രിയിലെ മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. സുരേഷ് എച്ച് അദ്വാനി, പ്രശസ്ത റേഡിയേഷന് ഓങ്കോളജിസ്റ്റ് ഡോ. ഹരീഷ് കുല്‍ക്കര്‍ണി, പ്രൊഫ. അനിത സോര്ഗസ് എന്നിവരാണ് മറ്റു അവാര്‍ഡു ജേതാക്കള്‍.
നിരവധി അന്താരാഷ്ട്ര അവാര്‍ഡുകളും കേന്ദ്ര-സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുള്ള പഴനിവേലു അന്പതില്പരം മെഡിക്കല്‍ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."