വി. രാജഗോപാല്‍ അനുസ്മരണം
കോഴിക്കോട്: പ്രശ്‌നങ്ങള്‍ക്ക് മാധ്യമങ്ങള്‍ അകത്തുനിന്ന് പ്രതിവിധി കണ്ടെത്തണമെന്ന് വി.എം സുധീരന്‍. വി. രാജഗോപാല്‍ അനുസ്മരണ ചടങ്ങില്‍ 'വെല്ലുവിളി നേരിടുന്ന ഇന്ത്യന്‍ ജനാധിപത്യം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.വി ഗംഗാധരന്‍ അധ്യക്ഷനായി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍, സാഹിത്യകാരന്‍ ശത്രുഘ്‌നന്‍, മാധ്യമ പ്രവര്‍ത്തന്‍ എന്‍.പി രാജേന്ദ്രന്‍, ചെലവൂര്‍ വേണു സംസാരിച്ചു.
ശ്രീരാമന്‍ മരിച്ചതായി വ്യാജസന്ദേശം; യുവാവ് പിടിയില്‍
കുന്നംകുളം (തൃശൂര്‍): ചലചിത്ര താരം വി.കെ ശ്രീരാമന്‍ മരിച്ചതായി വ്യാജസന്ദേശം സാമൂഹിക മാ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കോഴിക്കോട് സ്വദേശി തൃശൂരില്‍ പിടിയില്‍.
കോവൂര്‍ സ്വദേശി ബഗീഷ് (30) നെയാണ് കുന്നംകുളം സി.ഐ കെ.ജി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്.
അഡീഷണല്‍ എസ്.ഐ ഹക്കീം, സീനിയര്‍ സി.പി.ഒ വര്‍ഗീസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."