ബംഗളുരുവിലേക്ക് കെ.എസ്.ആര്.ടി.സി ബസില്‍ യാത്രക്കാരനായി ഒരാള്‍ മാത്രം: എ.ടി.ഒയുടെ കസേര തെറിച്ചു
കല്‍പ്പറ്റ: കെ.എസ്.ആര്.ടി.സിയുടെ കല്‍പ്പറ്റ ഡിപ്പോയില്‍ വ്യാഴായ്ച്ച കല്‍പ്പറ്റയില്‍ നിന്നും ബംഗളുരുവിലേക്ക് സര്‍വീസ് നടത്തിയ ബസില്‍ യാത്രക്കാരനായി ഉണ്ടായത് ഒരാള്‍ മാത്രം.
സംഭവത്തില്‍ കുറ്റം ചുമത്തി അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ കെ ജയകുമാറിനെ കട്ടപ്പനയിലേക്ക് സ്ഥലം മാറ്റി. അഞ്ചാം തീയതി രാത്രി 9.30ന് പുറപ്പെടേണ്ട ബസില്‍ യാത്ര പുറപ്പെടുമ്പോള്‍ ഒരാള്‍ മാത്രമെ റിസര്‍വ് ചെയ്തിരുന്നുള്ളു.
ഈ സമയം ബസ് കാന്‍സല്‍ ചെയ്ത് റിസര്‍വ് ചെയത യാത്രക്കാരന് പകരം സൗകര്യം ചെയ്ത് കൊടുക്കാന്‍ ബാധ്യസ്ഥനായ ജയകുമാര്‍ അതിന് തയ്യാറായില്ല. സര്‍വിസ് നടത്തിയതിലൂടെ വലിയ സാമ്പത്തിക നഷ്ടമാണ് കെ.എസ്.ആര്.ടി.സിക്ക് ഉണ്ടായത്. ഇങ്ങനെ വന്ന നഷ്ടം ജയകുമാറില്‍ നിന്നു തിരിച്ചുപിടിക്കാനും ഉത്തരവായിട്ടുണ്ട്. നഷ്ടം കണക്കാക്കുന്നതിന് ഓഡിറ്റ് ഓഫിസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
തലശേരി എ.റ്റി.ഒ.ടി.വി കോശിയെ ജയകുമാറിന് പകരം കല്‍പ്പറ്റയില്‍ നിയമിച്ചു. നഷ്ടത്തില്‍ നിന്നും കരകയറ്റാനായി കോര്പ്പറേഷന് തീവ്രശ്രമം നടത്തിവരവെയാണ് ഇത്തരത്തില്‍ ഗുരുതരമായ വീഴ്ച്ചയുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."