HOME
DETAILS

നീലേശ്വരത്ത് പുഴ നികത്തല്‍ വ്യാപകം; പൊലിസ് ചെങ്കല്ല് പിടിച്ചെടുത്തു

  
backup
April 22 2017 | 00:04 AM

%e0%b4%a8%e0%b5%80%e0%b4%b2%e0%b5%87%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%a8%e0%b4%bf%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b2


നീലേശ്വരം: പുഴ നികത്തുന്ന വിവരം അറിഞ്ഞെത്തിയ പൊലിസ് നികത്തിയ ഭാഗത്തിന് അരികു കെട്ടാന്‍ കൊണ്ടുവന്ന ചെങ്കല്ല് ലോഡ് പിടിച്ചു. വിവരം അറിഞ്ഞു നീലേശ്വരം പൊലിസ് സ്റ്റേഷനില്‍ എത്തിയ സി.പി.എം, സി.ഐ.ടി.യു നേതാക്കള്‍ ഉള്‍പ്പെട്ട സംഘം തുച്ഛമായ തുക ഫൈന്‍ അടച്ചു ചെങ്കല്ല് മോചിപ്പിച്ചു കൊണ്ടുപോയി. നിടുങ്കണ്ട ഇറക്കത്തിലെ കക്ക കമ്പനിക്കു കിഴക്കുവശത്തെ സ്ഥലം നികത്തുന്ന വിവരം അറിഞ്ഞാണു നീലേശ്വരം പൊലിസ് എത്തിയത്.
മണല്‍ ഇറക്കുന്നുവെന്ന വിവരം അറിഞ്ഞെത്തിയ പൊലിസ് ചെങ്കല്ല് ഇറക്കുന്ന ലോറിയാണു കണ്ടത്. ലോറി കസ്റ്റഡിയില്‍ എടുത്ത വിവരം അറിഞ്ഞതോടെ നീലേശ്വരം നഗരസഭാ മുന്‍ കൗണ്‍സലര്‍ കെ.വി അമ്പാടിയുടെ നേതൃത്വത്തിലുള്ള സംഘം പൊലിസ് സ്റ്റേഷനില്‍ എത്തി. ഇവര്‍ പൊലിസുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. പിടിവാശിക്കൊടുവില്‍ സംഘം തുച്ഛമായ തുക അടച്ചു ലോറി മോചിപ്പിക്കുകയായിരുന്നു. നീലേശ്വരം പുഴ സമീപത്തെ സ്വകാര്യ വ്യക്തി മണ്ണിട്ടു നികത്തുന്ന വിവരം പരിസ്ഥിതി പ്രവര്‍ത്തകരും ശ്രദ്ധിച്ചിട്ടില്ല. യുവജനസംഘടനകളും മൗനത്തിലാണ്. നീലേശ്വരം പുഴയുടെ വിവിധ ഭാഗങ്ങളിലെ കൈയേറ്റത്തില്‍ റവന്യൂ വകുപ്പ് ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  12 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  12 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  12 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  12 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  12 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  12 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  12 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago