HOME
DETAILS

കുടിവെള്ളത്തിനായി നെട്ടോട്ടമോടി ജനം വില കൊടുത്തുവാങ്ങാന്‍ പോലും ശുദ്ധജലം ലഭിക്കാതായതോടെ മിക്ക ഹോട്ടലുകളും പൂട്ടിയിടേണ്ട ഘട്ടത്തിലാണ്

  
backup
April 22 2017 | 00:04 AM

%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf-%e0%b4%a8%e0%b5%86%e0%b4%9f%e0%b5%8d-4


കാസര്‍കോട്: ജലക്ഷാമം രൂക്ഷമായതോടെ കാസര്‍കോടെയും പരിസരപ്രദേശങ്ങളിലെയും ജനം കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. കിണറുകള്‍ പലതും വറ്റി വരളുകയും വറ്റാത്ത കിണറുകളില്‍ ഉപ്പുവെള്ളം കലരുകയും ചെയ്തതിനു പുറമെ ബാവിക്കര ജല സംഭരണിയില്‍ നിന്നുള്ള പമ്പിങ് നിര്‍ത്തിയതും കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച കിയോസ്‌കുകളില്‍ കുടിവെള്ളമെത്താത്തുമാണ് ജലക്ഷാമം രൂക്ഷമാക്കിയത്. വില കൊടുത്തുവാങ്ങാന്‍ പോലും ശുദ്ധജലം ലഭിക്കാതായതോടെ മിക്ക ഹോട്ടലുകളും പൂട്ടിയിടേണ്ട ഘട്ടത്തിലാണ്.
ബാവിക്കര ശുദ്ധജല സംഭരണിയില്‍ നിന്നുള്ള പമ്പിങ് നിര്‍ത്തിവച്ചതോടെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലമര്‍ന്ന കാസര്‍കോട് നഗരസഭ, ചെങ്കള, മുളിയാര്‍, മധൂര്‍ പഞ്ചായത്തുകളില്‍ ശുദ്ധജല വിതരണത്തിനു പകരം പദ്ധതികളൊന്നും നടപ്പായില്ല. പമ്പിങ് നിലച്ചതോടെ പലയിടത്തായി കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവയിലൊന്നും വെള്ളമെത്തിക്കാനുള്ള നടപടികള്‍ ഉണ്ടായിട്ടില്ല.
കാസര്‍കോട് നഗരസഭാ പരിധിക്കകത്ത് 35 സ്ഥലങ്ങളില്‍ 1000 ലിറ്ററിന്റെ കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയിലും വെള്ളം കൃത്യസമയത്ത് എത്തുന്നില്ലെന്ന പരാതിയുണ്ട്. കുടിക്കാനുള്ള വെള്ളം കിട്ടാതായതോടെ കന്നുകാലികള്‍ക്കടക്കം നല്‍കാന്‍ വെള്ളമില്ലാതെ വലയുകയാണ് കര്‍ഷകര്‍. പലരും കന്നുകാലികളെ വില്‍പന നടത്താനുള്ള ഒരുക്കത്തിലാണ്.
പെരിയയിലെ വാട്ടര്‍ അതോറിറ്റിയുടെ ജലസംഭരണിയില്‍ നിന്നാണ് ഇപ്പോള്‍ കാസര്‍കോടും പരിസരത്തും കുടിവെള്ളമെത്തിക്കുന്നത്. ഉടന്‍ മഴ ലഭിച്ചില്ലെങ്കില്‍ അതിരൂക്ഷമായ വരള്‍ച്ചയെ കാസര്‍കോട് നേരിടേണ്ടി വരും.
കുടിവെള്ളത്തിനായി ഗ്രാമ പഞ്ചായത്ത് അധികൃതരും മറ്റും വാട്ടര്‍ അതോറിറ്റി അധികൃതരെയാണു വിളിക്കുന്നത്. എന്നാല്‍ പഞ്ചായത്തുകളില്‍ സ്ഥാപിച്ച കിയോസ്‌കുകളില്‍ എത്തിക്കാന്‍ വെള്ളമില്ലാത്ത അവസ്ഥയിലാണ് വാട്ടര്‍ അതോറിറ്റി.
വെറ്ററിനറി കേന്ദ്രത്തിലെ കിണര്‍ വൃത്തിയാക്കും
കാസര്‍കോട്: കുടിവെള്ളം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ കിണര്‍ വൃത്തിയാക്കാന്‍ ജില്ലാ പഞ്ചായത്ത് വെറ്റിനറി ഓഫിസര്‍ക്ക് അനുമതി നല്‍കി. വെറ്ററിനറി കേന്ദ്രവും തെരുവ് നായ വന്ധ്യംകരണ സ്ഥാപനവും സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കിണറിലെ വെള്ളം ഉപയോഗപ്രദമാക്കാനാണു നടപടി. കിണര്‍ വൃത്തിയാക്കുന്നതിനുള്ള ഫണ്ട് ചെലവഴിക്കാനും പോരാതെ വരുന്ന തുക എ.ബി.സി ഫണ്ടില്‍ നിന്നു വഹിക്കുന്നതിനും ജില്ലാ പഞ്ചായത്ത് അനുമതി നല്‍കി.

നബാഡിന്റെ സഹായത്തോടെ വിവിധ ഭാഗങ്ങളില്‍ ചെക്ക് ഡാമുകള്‍ സ്ഥാപിക്കും
കാസര്‍കോട്: ജലസേചനത്തിനായി നബാര്‍ഡിന്റെ സഹായത്തോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചെക്ക് ഡാമുകള്‍ സ്ഥാപിക്കും. കാര്‍ഷികാവശ്യത്തിനുളള ജലസേചനം, ശുദ്ധജല സംരക്ഷണം എന്നിവ ഉദ്ദേശിച്ചു കൊണ്ടാണു ചെക്ക് ഡാമുകള്‍ സ്ഥാപിക്കുന്നത്. പദ്ധതികളുടെ പ്രപ്പോസലുകള്‍ നബാഡിനു സമര്‍പ്പിച്ചു. കാലവര്‍ഷത്തിനു മുമ്പു തന്നെ നബാഡിന്റെ സഹായത്തോടെ പദ്ധതികള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശം. അങ്ങനെ വന്നാല്‍ അടുത്ത വരള്‍ച്ചാ കാലത്തെങ്കിലും ചെക്കുഡാമുകളുടെ ഗുണം ജില്ലയ്ക്കു ലഭിക്കും.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  24 minutes ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  an hour ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  2 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  2 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  2 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  11 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  12 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  13 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  13 hours ago