HOME
DETAILS

വൃഥാവിലാവുന്ന കാലാവസ്ഥാ പ്രവചനങ്ങള്‍

  
backup
June 29 2020 | 01:06 AM

weather

 


കാലാവസ്ഥയെക്കുറിച്ച് തെറ്റായ പ്രവചനങ്ങള്‍ നടത്തിക്കൊണ്ട് ജനങ്ങളുടെ വിശ്വാസ്യതയെ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലവര്‍ഷം ആരംഭിച്ചത് മുതല്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നടത്തിയ പ്രവചനങ്ങളെല്ലാം പാടെ തെറ്റുന്നതായിരുന്നു. ഇന്നുമുതല്‍ നാല് ദിവസം അഞ്ച് ജില്ലകളില്‍ കനത്ത മഴയായിരിക്കുമെന്നും അതിനാല്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുകയാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചാല്‍ ആ ദിവസങ്ങളില്‍ ചാറ്റല്‍മഴ പോയിട്ട് ആകാശത്ത് മഴമേഘങ്ങള്‍ പോലും കാണുകയില്ല.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ തെറ്റായ പ്രവചനങ്ങള്‍ കാരണം ജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വമ്പിച്ച നഷ്ടങ്ങളാണ് ഉണ്ടാകുന്നത്. യെല്ലോ അലര്‍ട്ട് പോരെന്ന് തോന്നിയാല്‍ ഓറഞ്ച് അലര്‍ട്ടും റെഡ് അലര്‍ട്ടും വരെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചുകളയും. എന്നാല്‍ അവിടങ്ങളിലൊന്നും തുള്ളി പോലും മഴ പെയ്യാറില്ല. ഇതിന്റെയൊക്കെ കൂടെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും പ്രഖ്യാപിക്കും. ഫലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മിക്ക ദിവസങ്ങളിലും ട്രോളിങ് നിരോധനം അനുഭവിക്കേണ്ടിവരുന്നു. അവരുടെ കുടുംബങ്ങള്‍ പട്ടിണിയിലാകുകയും ചെയ്യുന്നു.


ഇതുമൂലം ജനങ്ങള്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനങ്ങളെ വിശ്വാസത്തിലെടുക്കാതെയായിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍നിന്നുള്ള അറിയിപ്പുകള്‍ നല്‍കുന്ന മാധ്യമങ്ങളും ഇതു കാരണം വെട്ടിലാകുന്നു. അന്തരീക്ഷത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ശാസ്ത്ര സാങ്കേതിക മാര്‍ഗങ്ങള്‍ ഉപയോഗിച്ച് കണ്ടെത്തി, അത് ഒരു പ്രദേശത്തിന്റെ അന്തരീക്ഷ സ്ഥിതിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ നേരത്തെ കണ്ടെത്തി പ്രവചിക്കുന്നതാണ് കാലാവസ്ഥാ പ്രവചനം. അന്തരീക്ഷത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് നൂറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ കാലാവസ്ഥ പ്രവചിച്ചിരുന്നു പൂര്‍വകാല ജനങ്ങള്‍. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആവിര്‍ഭാവത്തോടെയാണ് കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ ശാസ്ത്രീയാടിസ്ഥാനത്തില്‍ പ്രവചിക്കാന്‍ തുടങ്ങിയത്. ഒരു പ്രദേശത്തിന്റെ താപസ്ഥിതിയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ അപഗ്രഥിച്ച്, നിലവിലുള്ള അന്തരീക്ഷാവസ്ഥകളെക്കുറിച്ചുള്ള അറിവും ഉപയോഗിച്ച് ആ പ്രദേശത്തുണ്ടാകാന്‍ പോകുന്ന മാറ്റങ്ങള്‍ ഗണിച്ചുമാണ് ഇന്ന് കലാവസ്ഥാ പ്രവചനം നടക്കുന്നത്. എന്നാല്‍ പഴയ രീതിയിലുള്ള മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ടെന്ന പ്രവചന കീഴ്‌വഴക്കങ്ങള്‍ തന്നെയാണിപ്പോഴും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിന്തുടരുന്നതെന്ന് വേണം മനസിലാക്കാന്‍. അന്ന് പലതരം അലര്‍ട്ടുകള്‍ കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പക്കല്‍ ഉണ്ടായിരുന്നില്ലെന്ന വ്യത്യാസം മാത്രം.


അന്ന് ആകാശത്തിന്റെ സ്ഥിതിയും തത്സമയ കാലാവസ്ഥാ അവസ്ഥയും അന്തരീക്ഷമര്‍ദവും മാത്രം കണക്കിലെടുത്തായിരുന്നു കാലാവസ്ഥാ മാറ്റം പ്രവചിച്ചിരുന്നത്. ശാസ്ത്ര, സാങ്കേതിക വിദ്യയിലൂടെ ഒട്ടനവധി ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കംപ്യൂട്ടര്‍ അധിഷ്ഠിത മാര്‍ഗങ്ങളിലൂടെ കലാവസ്ഥാ പ്രവചനം കണിശമായി നടത്താനുള്ള കഴിവ് ഇന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തീവ്രമഴയെന്ന് പ്രവചിക്കുമ്പോള്‍ കൊടുംവെയിലില്‍ നാട് എരിയുന്നത്.
കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഇത്തരം പ്രവചനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കണിശമായി നിരീക്ഷിക്കുന്നതിനാലാകാം, സംസ്ഥാനത്തിന്റെ കാലാവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ച് വിവരം തരാന്‍ സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളെ ചട്ടംകെട്ടിയിട്ടുണ്ടാവുക. അടുത്ത കാലത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുണ്ടായ ഒരറിയിപ്പ് സത്യമായി പുലര്‍ന്നത് ഒഡിഷയില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റിനെക്കുറിച്ചുള്ളതായിരുന്നു.


അന്തരീക്ഷ ഘടനയെക്കുറിച്ചുള്ള ധാരണക്കുറവാണ് കാലാവസ്ഥാ പ്രവചനങ്ങളെ തെറ്റിക്കുന്നത്. കാലാവസ്ഥാ അലര്‍ട്ടുകള്‍ പരിഹാസ്യമായിത്തീരുമ്പോള്‍ ജനങ്ങള്‍ അത് ശ്രദ്ധിക്കാതെ വരും. പ്രവചനമെങ്ങാനും ശരിയായി വന്നാലോ, ജനങ്ങള്‍ അതിന്റെ കഷ്ടനഷ്ടങ്ങള്‍ അനുഭവിക്കേണ്ടിയും വരും. കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന അലര്‍ട്ടുകള്‍ പലപ്പോഴും ശരിയാകാറുണ്ടെങ്കിലും കേരളത്തിന് നല്‍കുന്ന പല മുന്നറിയിപ്പുകളും ശരിയാകാറില്ല. അതുകൊണ്ടായിരിക്കാം, രണ്ട് പ്രളയങ്ങളുടെ അനുഭവപാഠമുള്ള സംസ്ഥാന സര്‍ക്കാര്‍ കാലാവസ്ഥാ നിരീക്ഷണത്തിന് സ്വകാര്യ ഏജന്‍സികളെ സമീപിച്ചിട്ടുണ്ടാവുക.


മറ്റൊരു കാര്യം, ഇത്തരം മുന്നറിയിപ്പുകള്‍ പരസ്യമാക്കേണ്ടതുണ്ടോ എന്നാണ്. മുന്നറിയിപ്പുകള്‍ സര്‍ക്കാരിന് നല്‍കിയാല്‍ അതിനനുസൃതമായ നടപടികള്‍ എടുക്കാന്‍ സര്‍ക്കാരിന് കഴിയും. വെറുതെ ജനങ്ങളെ പറഞ്ഞ് പേടിപ്പിക്കേണ്ടല്ലോ. റെഡ് അലര്‍ട്ട് പോലുള്ള മുന്നറിയിപ്പുകള്‍ മാത്രം ജനങ്ങളെ അറിയിച്ചാല്‍ മതിയാകും. ഉദ്യോഗസ്ഥരാണ് ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടത്. യെല്ലോ അലര്‍ട്ടാണെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതയോടെ കാര്യങ്ങള്‍ നിരീക്ഷിക്കാനും റെഡ് അലര്‍ട്ടാണെങ്കില്‍ തുടര്‍നടപടികള്‍ക്ക് സജ്ജമാകാനും അവര്‍ക്ക് കഴിയും. ജനങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ മാത്രം അവരെ അറിയിച്ചാല്‍ പോരേ. അതായത് പ്രളയം വരാന്‍ സാധ്യതയുള്ള പ്രദേശങ്ങളെക്കുറിച്ചും വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളെക്കുറിച്ചും മുന്നറിയിപ്പു നല്‍കുമ്പോള്‍ ജനങ്ങള്‍ക്ക് അതിനനുസരിച്ച് മുന്നൊരുക്കങ്ങള്‍ നടത്താന്‍ കഴിയും.
കൊവിഡ് വന്നതിന് ശേഷം അന്തര്‍ ദേശീയാടിസ്ഥാനത്തിലുള്ള പല കാലാവസ്ഥാ പ്രവചന ഏജന്‍സികള്‍ക്കും ശരിയായ നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. വിമാനങ്ങളില്‍ ഘടിപ്പിക്കുന്ന ഉപകരണങ്ങള്‍ വഴിയാണ് ഏജന്‍സികള്‍ക്ക് വിവരം കിട്ടാറ്. കൊവിഡ് കാലത്ത് വിമാന സര്‍വിസുകള്‍ കുറഞ്ഞിരുന്നതിനാല്‍ ശരിയായ വിവരങ്ങള്‍ ഏജന്‍സികള്‍ക്ക് കിട്ടിയിരുന്നില്ല. ലോകത്തെ മൊത്തം കാലാവസ്ഥാ ഏജന്‍സികളെയും അത് ബാധിച്ചിരുന്നു. അതൊരു നാല്‍പത് ശതമാനം മാത്രമായിരുന്നു. പക്ഷേ, അതല്ലാത്ത സമയത്തു പോലും ശരിയായ പ്രവചനങ്ങള്‍ നല്‍കുന്നതില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പരാജയപ്പെടുകയാണ്. ഇതു കാരണം ദുരന്തനിവാരണ അതോറിറ്റിക്ക് യഥാസമയം പ്രളയം പോലുള്ള ദുരന്തങ്ങളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാകുന്നില്ല. പ്രളയം ഉണ്ടാകുന്നതിന്റെ ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രം മുന്നറിയിപ്പ് കിട്ടിയതുകൊണ്ട് യാതൊരു പ്രയോജനവുമില്ല.


കാലാവസ്ഥാ പ്രവചനമെന്നത് നിസാര കാര്യമല്ല. കൃഷിയേയും വ്യവസായത്തേയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഘടകങ്ങളാണ്. വ്യക്തികളുടെ ദൈനംദിന ജീവിതം പോലും കാലാവസ്ഥയെ ആശ്രയിച്ചാണ്. ഇതിനെയെല്ലാം തകിടം മറിക്കുന്ന രീതിയിലുള്ള കാലാവസ്ഥാ പ്രവചന പ്രഹസനങ്ങള്‍ ഇനിയെങ്കിലും അവസാനിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  9 hours ago