ജയചന്ദ്രന്റെ പാട്ടുകള്‍ക്കൊപ്പം നടന്ന് വേലായുധന്‍
കൊടുങ്ങല്ലൂര്‍: തെരുവു ഗായകനായ വേലായുധനെ മറ്റുള്ള ഗായകരില്‍ നിന്നും വ്യത്യസ്തനാക്കുന്ന വിഷയം ജയചന്ദ്രനാണ്.
വേലായുധന്‍ ജയചന്ദ്രന്റെ പാട്ടുകള്‍ മാത്രമേ പാടാറുള്ളു, ഇനി പാടുകയുമുള്ളു. ജില്ലയിലെ തണ്ടിലം സ്വദേശിയായ വേലായുധന്‍ കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകാലമായി ജില്ലയ്ക്കകത്തും പുറത്തുമായി പാട്ടു പാടുന്നു. ഇതിനകം പതിനായിരക്കണക്കിന് തവണ ജയചന്ദ്രന്റെ ഗാനങ്ങള്‍ വേലായുധന്‍ പാടിയിട്ടുണ്ട്. ജയചന്ദ്രന്റെ പാട്ടുകള്‍ മാത്രമേ മനസില്‍ വരു എന്നാണ് വേലായുധന്‍ പറയുന്നത്. ചെറുപ്പത്തില്‍ അമേച്വര്‍ നാടകങ്ങള്‍ക്കു വേണ്ടി പാട്ടെഴുതി പാടിയിരുന്ന വേലായുധന്‍ പിന്നീട് പാട്ടുപാടല്‍ ജീവനോപാധിയായി തെരഞ്ഞെടുക്കുകയായിരുന്നു.
മൂന്നുമണിക്കൂര്‍ വരെ തുടര്‍ച്ചയായി പാട്ടു പാടാറുണ്ട് വേലായുധന്‍. കേരളത്തിന്റെ വിവിധയിടങ്ങളിലുള്ള ആസ്വാദകര്‍ക്ക് സുപരിചിതനാണ് വേലായുധന്‍. ജയചന്ദ്രന്റെ പാട്ടുകള്‍ ഇനിയും പാടണമെന്നു മാത്രമെ വേലായുധന് ആഗ്രഹമുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."