HOME
DETAILS

നടവരമ്പ്-കരിങ്ങോള്‍ച്ചിറ-മാള ഹൈവേ നിര്‍മാണത്തിന് അനുമതി

  
backup
April 03 2019 | 06:04 AM

%e0%b4%a8%e0%b4%9f%e0%b4%b5%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%95%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf

മാള: നടവരമ്പ്-കരിങ്ങോള്‍ച്ചിറ-മാള ഹൈവെ നിര്‍മാണത്തിന് നടപടി. സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ നിന്ന് 12 കോടി രൂപയാണ് നിര്‍മാണത്തിനായി അനുവദിച്ചിട്ടുള്ളത്. എന്‍.എച്ച് സെക്ഷനാണ് നിര്‍മണ ചുമതല. കരിങ്ങോള്‍ച്ചിറ വഴിയാണ് റോഡ് കടന്ന് പോകുന്നത്. നിലവില്‍ കരിങ്ങോള്‍ചിറ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് ആറു മാസത്തിലേറെയായിട്ടും റോഡ് പണി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. പാലം നിര്‍മാണത്തിനൊപ്പം റോഡ് പണിക്കും ഫണ്ട് അനുവദിച്ചിരുന്നു.  റോഡിനായി ഏറ്റെടുക്കേണ്ട കരിങ്ങോള്‍ച്ചിറ മസ്ജിദ് ഭൂമിക്ക് നഷ്ടപരിഹാരം നല്‍കി ഭൂമി അക്വയര്‍ ചെയ്യാത്തതിനാലാണ് റോഡ് പണി പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വന്നത്. പാലം അപ്രോച്ച് റോഡ് നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ പാലത്തിനു മുകളില്‍ 30 ദിവസത്തോളം നീണ്ട നിരാഹാര സമരം നടത്തിയിരുന്നു. ഒടുവില്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ ഡോ. എ കൗശികന്‍ ഐ.എ.എസ് ഇടപെട്ട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന ഉറപ്പിന്മേല്‍ സമരം പിന്‍വലിച്ചു. എന്നാല്‍ ആ ഉറപ്പും പാഴായി.  ഇപ്പോള്‍ റോഡിന്റെ അലൈന്‍മെന്റില്‍ മാറ്റം വരുത്തി മസ്ജിദ് ഭൂമി നഷ്ടപ്പെടാത്ത നിലയില്‍ റോഡ് നിര്‍മാണം നടത്താനുള്ള ശ്രമം പുതിയ പൊതുമരാമത്ത് വകുപ്പ് എ.ഇ ആരംഭിച്ചിട്ടുണ്ട്.  സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരോട് കൂടിയാലോചിച്ച് കരിങ്ങോള്‍ച്ചിറ റോഡ് നിര്‍മാണ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും എ.ഇ പറഞ്ഞു. അതേസമയം വഖ്ഫ് ഭൂമി നഷ്ടപ്പെടാതെ റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കുകയാണെങ്കില്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്കെതിരേ കരിങ്ങോള്‍ച്ചിറ വഖ്ഫ് സംരക്ഷണ സമിതി വഖഫ് ട്രൈബൂണല്‍ കോടതിയില്‍ നല്‍കിയ കേസ് പിന്‍വലിക്കുമെന്ന് സമിതി കണ്‍വീനര്‍ അബ്ദുല്‍ കരീം പറഞ്ഞു.
ഇതോടെ വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന കരിങ്ങോള്‍ച്ചിറ റോഡിന്റെ ശോച്യാവസ്ഥക്ക് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  7 minutes ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  an hour ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  12 hours ago