വൃക്ക കൊടുക്കാന്‍ സഹോദരിയുണ്ട് യൂനുസിന് ഇനി വേണ്ടത് സുമനസുകളുടെ സഹായം
പെരിന്തല്‍മണ്ണ: ഇരുവൃക്കകളും തകരാറിലായി ദുരിതമനുഭവിക്കുന്ന പെരിന്തല്‍മണ്ണ നഗരസഭയില്‍ കുന്നപ്പള്ളി കളത്തിലക്കരയില്‍ താമസിക്കുന്ന മാഞ്ഞാമ്പുള്ളി യൂനുസ്(48)ന് വൃക്ക നല്‍കാന്‍ സഹോദരി തയാറാണ്. ഇനി ജീവിതം നിലനിര്‍ത്താന്‍ ഈ ഗൃഹനാഥന് വേണ്ടത് സുമനസുകളുടെ സഹായം. വൃക്ക മാറ്റിവയ്ക്കലിന് വന്‍ തുക ചികിത്സാചെലവ് വരുമെന്നതിനാല്‍ അത് കണ്ടെത്താനാകാതെ നിസ്സഹായാവസ്ഥയിലാണ് ഈ കുടുംബം. സ്വന്തമായി ചായക്കട നടത്തി കുടുംബം പോറ്റിയിരുന്ന യൂനുസിന് രോഗം വന്നതുമുതല്‍ കുടുംബം ദുരിതത്തിലാണ്. രോഗത്താല്‍ കിടപ്പിലായ മാതാവും നാലുപെണ്‍മക്കളും ചെറിയൊരു ആണ്‍കുട്ടിയും ഭാര്യയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു യൂനുസ്. ചികിത്സക്ക് തന്നെ വരുന്ന ഭാരിച്ച ചെലവ് താങ്ങാനാവാത്ത ദുരിതത്തില്‍ ഇനിയും ജീവിതം മുന്നോട്ടു പോകണമെങ്കില്‍ വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. പത്തു ലക്ഷം രൂപയോളം ചെലവുണ്ടാകും. ഈകുടുംബത്തിന്റെ ദയനീയ സ്ഥിതികണ്ട് വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചികിത്സാകമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പത്തത്ത് ആരിഫ് ചെയര്‍മാനും അന്‍വര്‍ കളത്തില്‍ കണ്‍വീനറുമാണ്. പെരിന്തല്‍മണ്ണ ഫെഡറല്‍ ബാങ്കില്‍ 15370100155076 എന്ന നമ്പരില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐ.എഫ്.എസ്.സി (എഫ്.ഡി.ആര്‍.എല്‍ 0001537). ബന്ധപ്പെടാനുള്ള നമ്പര്‍: 9847261803
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."