ആപ്പിള്‍ പ്രകൃതി സൗഹൃദമാകാനൊരുങ്ങുന്നു
ന്യൂയോര്‍ക്ക്: ആപ്പിളിന്റെ ഉല്‍പ്പന്നങ്ങള്‍ പാഴ്‌വസ്തുക്കളില്‍ നിന്നും ഇ-വേസ്റ്റുകളില്‍ നിന്നും നിര്‍മിക്കാനൊരുങ്ങുന്നു. ഓരോ ഉല്‍പ്പന്നങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കേണ്ടിവരുന്ന പ്രകൃതി വിഭവങ്ങളുടെ തോത് കുറയുന്നതിനാലാണ് ആപ്പിളിന്റെ വിപ്ലവകരമായ തീരുമാനം.
പരമ്പരാഗതമായ മാര്‍ഗങ്ങളായ ഘനനത്തിലൂടെ ലഭിക്കുന്ന അസംസ്കൃത വസ്തുക്കള്‍ കൊണ്ട് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയും ഉപയോഗശേഷം വലിച്ചെറിയുകയും ചെയ്യുന്ന പ്രവണത നാം അവസാനിപ്പിക്കണമെന്നും പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കേണ്ടത് നമ്മള്‍ തന്നെയാണെന്ന് ഏവരും മനസ്സിലാക്കണമെന്നും ആപ്പിള്‍ പുറത്തു വിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ഉന്നത നിലവാരം പുലര്‍ത്തുന്ന ഉല്‍പ്പന്നങ്ങളായതിനാല്‍ മിനി കമ്പ്യൂട്ടറടക്കം നിര്‍മിക്കാന്‍ ഇനിമുതല്‍ പുനരുപയോഗിക്കാവുന്ന അലൂമിനിയമാണ് ഉപയോഗിക്കുക.
പരീക്ഷണാടിസ്ഥാനത്തില്‍ ഐഫോണ്‍ 6എസ്സില്‍ പുനരുപയോഗപ്പെടുത്തിയ ടിന്‍ ഉപയോഗിച്ചത് വിജയം കണ്ടതിനേത്തുടര്‍ന്നാണ് ഇത് തുടരാന്‍ കമ്പനി തീരുമാനിച്ചത്.
ഉപയോഗശൂന്യമായ ആപ്പിളിന്റെ ഉല്‍പ്പന്നങ്ങള്‍ വലിച്ചെറിയുന്നതിന് പകരം പുനരുപയോഗിക്കുന്നതിനായി തിരിച്ചേല്‍പ്പിക്കാന്‍ കമ്പനി ഉപഭോക്താക്കളോട് ആഹ്വാനം ചെയ്യുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."