വേങ്ങാപരതയില്‍ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു
കരുളായി: അമരമ്പലം പഞ്ചായത്തിലെ കവളമുക്കട്ട വേങ്ങാപരതയിലും കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. കൂട്ടമായെത്തുന്ന കാട്ടാനകളാണ് മൂന്ന് പഞ്ചായത്തിലുമായി നാശം വിതച്ചിട്ടുള്ളത്. ശനിയാഴ്ച പുലര്‍ച്ചെയാണ് വേങ്ങാപരതയില്‍ ആനക്കൂട്ടമെത്തിയത്. ഇല്ലിക്കല്‍ ഫസീലയും ഭര്‍ത്താവ് ഡാനി വാക്കേകണ്ട@ത്തിലും ചേര്‍ന്നാണ് നാലേക്കറോളം സ്ഥലം പാട്ടത്തിനെടുത്ത് നേന്ത്രവാഴ കൃഷി ചെയ്തത്.
ഈ കൃഷിയാണ് വ്യാപകമായി കാട്ടാന നശിപ്പിച്ചത്. 2500 ഓളം വാഴയാണ് ഇവര്‍ കൃഷിചെയ്തത്. ഇതില്‍ 350 ഓളം വാഴകള്‍ പാടെ നശിപ്പിച്ചിട്ടു@ണ്ട്. കരുളായി വനമേഖലയില്‍നിന്നു ചെരങ്ങാതോട് കടന്നാണ് കാട്ടാന കൃഷിയിടത്തിലിറങ്ങിയത്. കൃഷിയിടത്തിന് ചുറ്റും സ്വകാര്യ വ്യക്തികള്‍ സോളാര്‍ സ്ഥാപിച്ചിട്ടു@ണ്ട്. സമീപത്ത് കിടന്ന ഉണങ്ങിയ മരക്കൊമ്പ് ഇതിന് മുകളിലിട്ട് വേലി തകര്‍ത്ത ശേഷമാണ് കാട്ടാനകള്‍ കൃഷിയിടത്തില്‍ പ്രവേശിപ്പിച്ചത്. ഒന്നരലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കാട്ടാന ഇറങ്ങുന്നതിന് ഏറുമാടം കെട്ടി രാത്രികളില്‍ കാവലിരിക്കുക പതിവായിരുന്നു. എന്നാല്‍ ആനയിറങ്ങിയ ദിവസം രാത്രി നല്ലമഴയായതിനാല്‍ കാവലിരിക്കുവാനും കഴിഞ്ഞില്ല. വനം, കൃഷി വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."