വികസനം എണ്ണിപ്പറഞ്ഞ് ഇന്നസെന്റിന്റെ പര്യടനം
ചാലക്കുടി: വികസനം എണ്ണിപറഞ്ഞ് രാഷ്ട്രീയം ലളിതമായി പരാമര്‍ശിച്ച് കമ്മ്യൂണിസ്റ്റായിരുന്ന പിതാവിന്റെ ഓര്‍മകളെ പരാമര്‍ശിച്ച് ഇന്നസെന്റ് കൊടകരയില്‍ പര്യടനം നടത്തി.
രാവിലെ ഏഴു മണിക്ക് കൊടകരയിലെ ആനത്തടം സെന്ററില്‍ നിന്ന് ആരംഭിച്ച പര്യടനം മനക്കുളങ്ങര, കാവുന്തറ, വട്ടേക്കാട്, കലിക്കല്‍, നായരങ്ങാടി, കുണ്ട് കൂഴിപാടം, ചായ്പന്‍കുഴി, വെട്ടിക്കുഴി, പച്ചക്കാട്, കൊന്നക്കുഴി, കാഞ്ഞിരപ്പിള്ളി, കുറ്റിക്കാട്, പൂവത്തിങ്കല്‍, ബ്രൈറ്റ് സ്റ്റാര്‍, മോസ്‌കോ, ഉറുമ്പന്‍ കുന്ന്, കോട്ടാറ്റ്, മലയാംപറമ്പ്, കാനറി, എളമ്പ്ര കോളനി, കരുവാപടി, കുന്നപ്പിള്ളി, അടിച്ചിലി, നാലുകെട്ട്, കോനൂര്‍, മുരിങ്ങൂര്‍, അന്നനാട്, കാതികുടം, ചെറുവാളൂര്‍ എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് കട്ടപ്പുറം സെന്ററില്‍ സമാപിച്ചു.
സ്ഥാനാര്‍ഥിയോടൊപ്പം സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം യു.പി ജോസഫ്, ബി.ഡി ദേവസി എം.എല്‍.എ, എല്‍.ഡി.എഫ് നേതാക്കളായ ടി.എ ജോണി, പി.എം വിജയന്‍, അഡ്വ. പി.കെ ഗിരിജാ വല്ലഭന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."