HOME
DETAILS
MAL
ബിഹാറില്‍ മന്ത്രിക്ക് കൊവിഡ്
backup
June 29 2020 | 03:06 AM
പാറ്റ്ന: ബിഹാറില്‍ സംസ്ഥാന മന്ത്രിസഭാംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗത്തിലടക്കം പങ്കെടുത്ത പിന്നാക്കക്ഷേമ മന്ത്രി വിനോദ് കുമാര്‍ സിങ്ങിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ഇവര്‍ കതിഹാറിലെ ഹോട്ടലില്‍ ക്വാറന്റൈനിലാണുള്ളത്.ഇവിടെ ഹോട്ടലില്‍ സജ്ജമാക്കിയ ഐസൊലേഷന്‍ വാര്‍ഡിലാണ് മന്ത്രിയും ഭാര്യയും കഴിയുന്നത്. ബി.ജെ.പിയുടെ പ്രാന്പൂരില്നിന്നുള്ള നിയമസഭാംഗമാണ് വിനോദ് കുമാര്‍ സിങ്. മന്ത്രിയുമായും ഭാര്യയുമായും അടുത്തിടപഴകിയവരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."