വാഗ്ദാനങ്ങളില്ലാതെ ആരോപണമുന്നയിക്കാതെ ബെന്നി ബെഹനാന്റെ വോട്ടുപിടിത്തം
കയ്പമംഗലം: വാഗ്ദാനങ്ങളൊന്നുമില്ലാതെ ബെന്നി ബെഹനാന്റെ വോട്ടഭ്യര്‍ഥന. ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാനാണ് ജനങ്ങളോട് വാഗ്ദാനങ്ങളൊന്നും പറയാതെ വോട്ടഭ്യര്‍ഥിക്കുന്നത്. 'നിങ്ങളോട് പറയാന്‍ വാഗ്ദാനങ്ങളൊന്നുമില്ലെനിക്ക് ഒരു സ്ഥാനാര്‍ഥിയുടെ പേരിലും ആരോപണവുമുന്നയിക്കുന്നില്ല, പക്ഷെ ഞാന്‍ വിജയിച്ചാല്‍ നിങ്ങളോടൊപ്പമുണ്ടാകുമെന്ന ഉറപ്പേ ഇപ്പോ പറയുന്നുള്ളു' കയ്പമംഗല മണ്ഡലത്തില്‍ രണ്ടാംഘട്ട പര്യടനത്തിനെത്തിയപ്പോഴാണ് ചാലക്കുടിയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാനന്‍ ജനങ്ങളോട് വാഗ്ദാനങ്ങളൊന്നും പറയാതെ വോട്ടഭ്യര്‍ഥിക്കുന്നത്.
ഇന്നലെ രാവിലെ എട്ട് മണിയോടെ എടത്തിരുത്തിയിലെ പൈനൂരില്‍ തുടങ്ങി കയ്പമംഗലം ബ്ലോക്ക് തല പര്യടന പരിപാടി രാത്രിയോടെയാണ് മതിലകത്ത് സമാപിച്ചത്.
പുളിഞ്ചോട്, കുട്ടമംഗലം, എടത്തിരുത്തി ബസാര്‍, കോഴിത്തുമ്പ് കോളനി, ഹലുവത്തെരുവ്, ചിറക്കല്‍പള്ളി, ചാമക്കാല, പഞ്ഞംപള്ളി, കാക്കാത്തുരുത്തി, മൂന്നുപീടിക, വഞ്ചിപ്പുര, പെരിഞ്ഞനം, കോവിലകം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കി. തുറന്ന വാഹനത്തില്‍ വോട്ടഭ്യര്‍ഥിക്കാനെത്തിയ അദ്ദേഹത്തെ ബൈക്ക് റാലിയും മറ്റ് വാഹനങ്ങളിലുമായി നിരവധി പാര്‍ട്ടി പ്രവര്‍ത്തകരും അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."