ആട് ആന്റണി പ്രതിയായ മണിയന്‍പിള്ള കൊലക്കേസില്‍ വിധി 20ലേക്ക് മാറ്റി
കൊല്ലം: കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണി പ്രതിയായ മണിയന്‍പിള്ള കൊലക്കേസില്‍ വിധി 20ലേക്ക് മാറ്റി. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത് മാറ്റിയത്.
വാഹനപരിശോധനക്കിടെയാണ് കൊല്ലം പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെ പൊലിസുകാരനായ മണിയന്‍പിള്ളയെ ആട് ആന്റണി കുത്തിക്കൊലപ്പെടുത്തിയത്.
അതിവേഗ വിചാരണ നടന്ന കേസില്‍ മുപ്പത് സാക്ഷികളെ വിസ്തരിച്ചു. കേസില്‍ മണിയന്‍പിള്ളയ്ക്ക് ഒപ്പമുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ, ജോയിയുടെ മൊഴിയാണ് പ്രോസിക്യൂഷന് ഏറ്റവും അനുകൂലം.
പൊലിസ് ഡ്രൈവറായിരുന്ന മണിയന്‍പിള്ളയെ കുത്തികൊല്ലപ്പെടുത്തിയ ശേഷം രക്ഷപെട്ട ആന്‍ണി കഴിഞ്ഞ ഒക്ടോബര്‍ 13ന് പാലക്കാട് തിമിഴ്‌നാട് അതിര്‍ത്തിയിലെ ഗോപാലപുരത്തുവെച്ചാണ് പൊലിസ് പിടികൂടുന്നത്. വേഷം മാറി രാജ്യത്തെങ്ങും സഞ്ചരിച്ച ആന്റണിയെ ഏറെ സാഹസികമായാണ് പൊലിസ് പിടിച്ചത്.
ഒളിവില്‍ കഴിയുമ്പോളും മോഷണം തുടര്‍ന്ന് ആന്റണി തമിഴ്‌നാട്ടിലെ ധാരാപുരത്ത് രാജേന്ദ്രന്‍ എന്ന പേരിലാണ് ഏറ്റവും കൂടുതല്‍ താമസിച്ചത്. ഇതിനിടെ ചെന്നെയില്‍ പിടിയിലായെങ്കിലും രക്ഷപെട്ടു. ഒടുവില്‍ പാലക്കാട് ഗോപാലപുരത്ത് ഭാര്യയെ കാണാന്‍ എത്തിയപ്പോള്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം വളഞ്ഞിട്ട് പിടിക്കുകയായിരുന്നു.
ആദ്യം രക്ഷപെടാന്‍ ശ്രമിച്ച ആന്റണി പിന്നീട് പൊലിസിന് കീഴടങ്ങി. പലതവണ രക്ഷപെട്ടിട്ടുള്ള ആന്റണിയെ കനത്ത സുരക്ഷയിലാണ് ജയിലില്‍ താമസിപ്പിച്ചിരിക്കുന്നത്.എല്ലാ തെളിവുകളും എതിരായ കേസില്‍ താന്‍ കുറ്റം ചെയ്തിട്ടില്ല എന്നാണ് ആന്റണിയുടെ വാദം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."