യുനൈറ്റഡും ആഴ്‌സനലും എഫ്.എ കപ്പ് സെമിയില്‍
ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡും ആഴ്‌സനലും എഫ്.എ കപ്പിന്റെ സെമിയില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 2-1 എന്ന സ്‌കോറിന് നോര്‍വിച്ച് സിറ്റിയെ പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സെമിയില്‍ പ്രവേശിച്ചത്. രണ്ട@ാം പകുതിയുടെ തുടക്കത്തില്‍ ഇഗാളോയിലൂടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്നില്‍ എത്തി.
എന്നാല്‍ കാന്റ്വലിന്റെ ലോങ് റെയ്ഞ്ചറില്‍ നോര്‍വിച് സിറ്റി സമനില സ്വന്തമാക്കി. മത്സരം എക്‌സ്ട്രാ ടൈമിലേക്ക് പോകുന്നതിന് തൊട്ടു മുമ്പായി നോര്‍വിച് സിറ്റി താരം ക്ലോസെ ചുവപ്പ് ക@ണ്ട് പുറത്തായത് ടീമിന് തിരിച്ചടിയായി. എക്‌സ്ട്രാ ടൈമില്‍ വിജയ ഗോളിനായി ശ്രമിച്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 118ാം മിനുട്ടില്‍ ഹാരി മഗ്വയറിലൂടെ ലക്ഷ്യം കാണുകയായിരുന്നു.
ഇതോടെ യുനൈറ്റഡ് സെമി ഉറപ്പിക്കുകയും ചെയ്തു. 2 - 1 എന്ന സ്‌കോറിന് ഷെഫീല്‍ഡ് യുനൈറ്റഡിനെ പരാജയപ്പെടുത്തിയാണ് ആഴ്‌സനല്‍ സെമി ഉറപ്പിച്ചത്. നിക്കോളാസ് പെപെ, ഡാനി കബല്ലോസ് എന്നിവരാണ് ആഴ്‌സനലിന് വേണ്ടി ഗോള്‍ നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."