എസ്.ഡി.പി. ഐയെ മാറ്റി നിര്‍ത്തണം:സുന്നി യുവജനസംഘം
കണ്ണൂര്‍: എസ്.ഡി.പി.ഐ.പോലുള്ള മത തീവ്രവാദ സംഘടനകളെ പള്ളി, മദ്‌റസ തുടങ്ങിയ നേതൃസ്ഥാനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ മുഴുവന്‍ മഹല്ല് നിവാസികളും തയാറാകണമെന്ന് സമസ്ത യുവജന വിഭാഗമായ സുന്നി യുവജന സംഘം ജില്ലാ ട്രഷറര്‍ കെ.പി ഉസ്മാന്‍ ഹാജി വേങ്ങാട് വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.
എറണാകുളം മഹാരാജാസ് കോളേജ് പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന സംഭവം ദൗര്‍ഭാഗ്യകരവും സംഭവിക്കാന്‍ പാടില്ലാത്തതുമാണ്. മുസ്‌ലിം ഐക്യവേദിയുടെ പേരിലും ചാരിറ്റി പ്രവര്‍ത്തനം മറയാക്കിയും സമുദായത്തിനകത്ത് തീവ്രവാദം വളര്‍ത്താന്‍ ശ്രമിക്കുകയാണ്.
മഹല്‍ജനറല്‍ ബോഡികളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ, എന്‍.ഡി.എഫ് പോലുള്ള സംഘടനകളെ മാറ്റിനിര്‍ത്താന്‍ മുഴുവന്‍ അംഗങ്ങളും ജാഗ രൂകരാകണമെന്നും അല്ലാത്തപക്ഷം എസ്.ഡി.പി.ഐ. ചെയ്യുന്ന കൊലപാതകങ്ങള്‍ക്ക് മുസ്‌ലിം സമുദായം മറുപടി പറയേണ്ടി വരുന്ന അവസ്ഥ സംജാതമാകുമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."