തലകുനിച്ച് ആരാധകര്‍; തലയുയര്‍ത്തി ഫുട്ബോള്‍ പ്രവചനങ്ങള്‍ തെറ്റിച്ച് സോക്കര്‍ മാമാങ്കം
കണ്ണൂര്‍: ആങ്ങളചത്താലും നാത്തൂന്റെ കണ്ണീരുകണ്ടണ്ടാല്മതിയെന്ന പോലെയായി ലോകകപ്പ് ഫുട്ബോള്‍ ആരാധകരുടെ കാര്യം. പ്രീക്വാര്‍ട്ടറില്‍ തോറ്റുതുന്നം പാടിയ അര്‍ജന്റീനിയന്‍ ആരാധകരാണ് കഴിഞ്ഞ ദിവസം ബ്രസീലിന്റെ തലനാരിഴയ്ക്കുള്ള തോല്‍വി പുലര്വേളയില്ആഘോഷമാക്കിയത്. പടക്കംപൊട്ടിച്ചും ബാന്റടിച്ചും റോഡുനീളെ കൂട്ടമായി സഞ്ചരിച്ചു മുദ്രാവാക്യം വിളിച്ചുമാണ് ഇവര്‍ ഫ്രാന്‍സിനോട് തോറ്റതിന്റെ അരിശം തീര്‍ത്തത്.
ചിലയിടങ്ങളില്‍ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന്റെ കട്ടൗട്ടിന്റെ തലയില്‍ റീത്തുചാര്ത്താനും ബ്രസീലിയന്‍ കളിക്കാരുടെ ചിത്രമുള്ള ഫ്ളക്സുകള്‍ പറിച്ചുകളയാനും മത്സരിച്ചു. ഇതോടൊപ്പം ബെല്‍ജിയത്തോടു തോറ്റ ബ്രസീലിനെതിരെ നവമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറഞ്ഞു.കണ്ണൂര്‍ നഗരത്തിലെ മിക്കയിടങ്ങളിലും ശനിയാഴ്ച പുലര്‍ച്ചെ യുവാക്കള്‍ വിജയാരവം നടത്തി.
ബെല്‍ജിയത്തിന്റെ വിജയത്തില്‍ ആഹ്ളാദിച്ചല്ല ബ്രസീലിന്റെ തോല്‍വിയില്‍ സന്തോഷിച്ചാണെന്നു മാത്രം. പ്രീക്വാര്ട്ടറില്പുറത്തായ ജര്‍മനി, സ്പെയിന്, പോര്‍ച്ചുഗല്‍,അര്‍ജന്റീന എന്നിവരുടെ ആരാധകര്‍ ജനകീയ മുന്നണിയെന്നപ്പോലെ ഒത്തുചേര്‍ന്നാണ് ബ്രസീലിന്റെ തോല്വിയാഘോഷിച്ചത്. ആരാധകര്‍ തമ്മിലുള്ളവീറും വാശിയും പലയിടങ്ങളിലും അതിരുവിടുകയും കൈയാങ്കളിയുടെ വക്കിലെത്തുകയുംചെയ്തു. ഇതോടൊപ്പം അവസരം നോക്കി ഫ്രാന്‍സ്,ബെല്‍ജിയം എന്നിവയുടെ കൂടെകൂടുമാറാനുള്ള മെയ്വഴക്കവും ചില ആരാധകര്‍ കാണിച്ചു.
തോറ്റുപുറത്താവുന്ന ടീമുകളുടെ ഫ്ളകസുകള്‍ മിക്കയിടങ്ങളിലും ആരാധകര്‍ തന്നെ നീക്കം ചെയ്തിട്ടുണ്ട്. റഷ്യയിലെ ലോകകപ്പ് അതിന്റെ ക്ലൈമാക്സിലെത്തുമ്പോള്‍ ഫുട്ബാള്‍ ജ്വരം അതിന്റെ മൂര്‍ധന്യത്തിലെത്തിയിരിക്കുകയാണ്.
വിവാഹവീടുകളിലും ആരാധാകരുടെ സൗകാര്യര്‍ഥം ബിഗ് സ്ക്രീനില്കളിപ്രദര്ശനമൊരുക്കി. പെരിങ്ങത്തൂരിലെ വയലാത്ത് മഹമൂദ് ഹാജിയുടെ മകന് ശഫീഖിന്റെ വിവാഹ പന്തലിലാണ് ഫുട്ബോള്‍ ആരാധകര്‍ക്ക് മല്‍സരം കാണാന്‍ സ്ക്രീനൊരുക്കിയത്. നാദാപുരം ഉമ്മത്തൂര്‍ കിഴക്കയില്‍ അബ്ദുല്‍ റഷീദിന്റെ മകള്‍ റഷാ റഷീദാണ് വധു.ബന്ധുക്കളും കൂട്ടുകാരുംപുതുമണവാളനിക്ക് മൈലാഞ്ചിയിടുമ്പോഴും കളിയാരവം വാനോളം ഉയര്‍ന്നു.
ഇഷ്ട ടീമുകളുടെ ഗോളുകള്‍ക്ക് പിന്നാലെ ടീം ആരാധകരുടെ നെഞ്ചില്‍ ഫുട്ബോള്‍ ആവേശം കോരിയിടുന്ന നെടുങ്കന്‍ ഡയലോഗുകള്‍ കല്യാണ വീട്ടില്‍ ഉയരുന്നുണ്ടായിരുന്നു.വന്മരങ്ങളായ അര്‍ജന്റീനയും, ജര്‍മനിയും, സ്പെയിനും, പോര്‍ച്ചുഗലും കടപുഴകിയപ്പോള്‍ ബ്രസീല്‍ ആരാധകര്‍ ആഹ്ളാദ ചുവടുവച്ചുവെങ്കിലുംബെല്ജിയത്തിന്റെ മുന്പില് മുട്ടുമടക്കേണ്ടണ്ടിവന്നത് കണ്ണീര് മഴയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."