HOME
DETAILS
MAL
മാവിന്റെ ചില്ല ഒടിഞ്ഞുവീണു; ബൈക്ക് യാത്രികന് അത്ഭുതകരമായി രക്ഷപെട്ടു
backup
July 08 2018 | 07:07 AM
ചെറുപുഴ: ചെറുപുഴ താഴെ ബസാറിലെ മാവിന്റെ കൂറ്റന്‍ കൊമ്പ് കനത്ത മഴയില്‍ ഒടിഞ്ഞ് വീണു. ഈ സമയം മാവിന് ചുവട്ടില്‍ കൂടി കടന്നുപോയ ബൈക്ക് യാത്രികന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇയാളുടെ ദേഹത്ത് മുട്ടിയ രീതിയിലാണ് കൊമ്പ് വീണത്. ഉടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ കമ്പ് നീക്കം ചെയ്തു. കൊമ്പ് വീണ് മാവിന്റെ ചുവട്ടില്‍ കൂടി കടന്നുപോയിരുന്ന കേബിളുകളും പൊട്ടിവീണു. മലയോര ഹൈവേയുടെ ഭാഗമായുള്ള റോഡാണിത്. റോഡ് വികസനം വന്നപ്പോള്‍ ഈ മാവും മുറിച്ച് മാറ്റണമെന്ന അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍ ടൗണിന് തണലേകി നില്ക്കുന്ന മാവ് മുറിക്കേണ്ടന്നായിരുന്നു തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."