സഊദിയിൽ കൊവിഡ് ബാധിച്ചു രണ്ടു മലയാളികൾ കൂടി മരിച്ചു
ജിദ്ദ: സഊദിയിൽ കൊവിഡ് ബാധിച്ചു രണ്ടു മലയാളികൾ കൂടി മരിച്ചു. കൊല്ലം, കാസർകോട് സ്വദേശികളാണ് മരിച്ചത്. കാസർകോട് മൊഗ്രാല്‍ നടുപ്പള്ളം സ്വദേശി അബ്ബാസ് അബ്ദുല്ല (55), കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ഷാനവാസ് മൊയ്തീന്‍ കുഞ്ഞ് എന്ന സനോവര്‍ (50) എന്നിവരാണ് മരിച്ചത്.
അബ്ബാസ് അബ്ദുല്ല അൽഖർജിലെ ജ്യൂസ് കടയിൽ ജീവനക്കാരനായിരുന്നു. മൃതദേഹം അൽഖർജ് കിങ് ഖാലിദ് ആശുപത്രി മോർച്ചറിയിലാണ്. പിതാവ്: അബ്ദുല്ല ഹാജി, മാതാവ്: ആയിഷ. ഭാര്യ: ദൈനാബി. മക്കൾ: ശബീബ, ഷഹല, ഷാബു. മൃതദേഹം ഖബറടക്കാനുള്ള നിയമനടപടികൾ പൂർത്തീകരിക്കാൻ അൽഖർജ് കെഎംസിസി വെൽഫെയർ വിങ് രംഗത്തുണ്ട്.
ഷാനവാസ് മൊയ്തീന്‍ കുഞ്ഞ് എന്ന സനോവര്‍ റിയാദിലെ അല്‍ഹമ്മാദി ആശുപത്രിയിലാണ് മരിച്ചത്. ഭാര്യ: സാജിദ. മക്കള്‍: ഫാത്വിമ, സഫ്‌ന. കൊവിഡ് ബാധിച്ച് 10 ദിവസമായി അല്‍ഹമ്മാദി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഖബറടക്ക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹോദരന്‍ ഹബീബ് ഷാനവാസ്, ബന്ധുക്കളും നാട്ടുകാരുമായ നവാസ് ഖാന്‍, നാസറുദ്ദീന്‍ എന്നിവരെ സഹായിക്കാന്‍ റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജീവകാരുണ്യ പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, റാഫി കൂട്ടായി, ഒഐസിസി പ്രവർത്തകൻ അലക്‌സ് കൊട്ടാരക്കര എന്നിവര്‍ രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."