HOME
DETAILS

'മലയാളമേ' എന്ന് നമുക്കും വിളിക്കാം

  
backup
April 22 2017 | 19:04 PM

%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%ae%e0%b5%87-%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%a8%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%b5

സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും മലയാളം നിര്‍ബന്ധമാക്കി ഈയിടെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കുകയുണ്ടായി. മലയാളം അറിയാത്ത ഒരു കുട്ടിക്ക് സ്‌കൂള്‍ പഠനം കഴിഞ്ഞു സര്‍ക്കാര്‍ ജോലിക്ക് ചേരാവുന്ന അവസ്ഥയായിരുന്നു ഇവിടെ. മുലപ്പാലിനോടൊപ്പം നാം നുണയുന്ന മാതൃഭാഷ നമ്മുടെ കുഞ്ഞുങ്ങളില്‍നിന്ന് കവര്‍ന്നെടുത്തതിനുത്തരവാദികള്‍ നാം മുതിര്‍ന്നവര്‍ തന്നെയാണ്.

മലയാളഭാഷയെ സര്‍ക്കാര്‍ തലത്തില്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി രക്ഷിച്ചെടുക്കേണ്ടതല്ല. ശ്രേഷ്ഠഭാഷയായി മാറിയത്‌കൊണ്ടും വലിയ കാര്യമില്ല. ഇപ്പോഴത്തെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് നല്ല കാര്യം തന്നെ. അതേ സമയം ഭാഷയെ സംബന്ധിച്ച് മലയാളിയുടെ സമീപനമാണ് മാറേണ്ടത്.
ബംഗാളിയോ, തമിഴനോ സ്വന്തം മാതൃഭാഷയോട് കാണിക്കുന്ന സമീപനമല്ല മലയാളികളുടേത്. ബംഗാളിക്ക് രബീന്ദ്ര സംഗീതവും ബംഗാളിയും അവരുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. രബീന്ദ്ര സംഗീതം അറിയുന്ന പെണ്‍കുട്ടികള്‍ക്ക് വിവാഹ മാര്‍ക്കറ്റില്‍ മൂല്യം കൂടുതലാണ്. തമിഴരുടെ സ്ഥിതിയും മലയാളികളുടേതില്‍നിന്ന് വ്യത്യസ്തമാണ്. ഭാഷ തമിഴരുടെ ഉയിരും മണ്ണുമാണ്. (ഉടല്‍ മണ്ണുക്ക് ഉയിര്‍ തമിഴുക്ക്) എന്നാണ് ആപ്തവാക്യം. ഏറ്റവും ഇഷ്ടപ്പെട്ട നേതാവിനെ 'ചെമ്മൊഴിയേ', 'തായ്തമിഴേ' എന്നവര്‍ സംബോധന ചെയ്യും. 'മലയാളിമ' എന്ന് ഇഷ്ടത്തോടെ നാം ആരെയും വിളിക്കാറില്ല. തമിഴന്റെ ഭാഷ, സംസ്‌കാരം, പാരമ്പര്യം ഇതൊക്കെ ഇല്ലാതായിപ്പോകുന്നു എന്ന് തോന്നിയാല്‍ പിന്നീട് തമിഴന്‍ പ്രക്ഷോഭത്തിനിറങ്ങും. മലയാളി ഇങ്ങനെയല്ല. മക്കളെ ഇംഗ്ലീഷ് മീഡിയത്തിലയച്ചുകൊണ്ട് അവന്‍ മലയാള ഭാഷയുടെ മാധുര്യത്തെക്കുറിച്ച് സംസാരിക്കും. വീട്ടിലും ഓഫിസിലും ഔദ്യോഗിക കാര്യങ്ങളിലും ഇംഗ്ലീഷ് ഉപയോഗിക്കുന്നവര്‍ തന്നെ മലയാളത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് പ്രസംഗിക്കും.
''ജനിക്കും നിമിഷം തൊട്ടെന്‍
മകനിംഗ്ലീഷ് പഠിക്കണം
അതിനാല്‍ ഭാര്യതന്‍ പേറിങ്ങിംഗ്ലണ്ടില്‍
തന്നെയാക്കി ഞാന്‍.'' എന്ന് കുഞ്ഞുണ്ണിമാഷ് പറഞ്ഞത് ശരാശരി മലയാളിയുടെ മനോഭാവത്തെപ്പറ്റിയാണ്.
ലോകത്തെ ആദ്യത്തെ മുപ്പത് ഭാഷകളില്‍ മൂന്നിലൊന്നും ഇന്ത്യന്‍ ഭാഷകളാണ്. അതില്‍തന്നെ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉപയോഗിക്കുന്ന സംസ്ഥാന ഔദ്യോഗിക ഭാഷയാണ് മലയാളം. ഗ്രീക്ക് ഉള്‍പ്പെടെ പല യൂറോപ്യന്‍ ഭാഷകളേക്കാളും ആളുകള്‍ മാതൃഭാഷയായി ഉപയോഗിക്കുന്ന ലോക ഭാഷകളില്‍ 26 ാം സ്ഥാനത്ത് നില്‍ക്കുന്ന മലയാളം ജാതി-മതഭേദമില്ലാതെ കേരളത്തിലെ 97 ശതമാനത്തിന്റെയും മാതൃഭാഷയാണ്.
പല ഭാഷകളില്‍നിന്നും വാക്കുകള്‍ സ്വീകരിച്ചാണ് ഭാഷ വളരുന്നത്. 'സ്വിച്ച്' എന്നതിന് വിദ്യുച്ഛക്തി ഗമനാഗമനയന്ത്രം എന്നു പറയുന്നതിനുപകരം സ്വിച്ച് എന്നുതന്നെ മലയാളത്തിലും ഉപയോഗിക്കുന്നതാണ് നല്ലത്. ഭാഷയിലും മൗലികവാദം നന്നല്ല. മാതൃഭാഷയോടുള്ള സ്‌നേഹം അന്യഭാഷകളോടുള്ള വിദ്വേഷമായി വളരരുത്.
ഭാഷ ഇന്ന് മാറിക്കൊണ്ടിരിക്കുന്നുണ്ട്. എസ്.എം.എസ് ഭാഷയെക്കുറിച്ച് ലോകമെങ്ങും പഠനങ്ങള്‍ നടക്കുന്നുണ്ട്. ലോക പ്രശസ്ത ഭാഷാ ശാസ്ത്രജ്ഞനായ ഡേവിഡ് ക്രിസ്റ്റലിന്റെ 'ടെക്സ്റ്റിങ് ദി ഗ്രേറ്റ് ഡിബേറ്റ്' എന്ന പുസ്തകത്തില്‍ ഇംഗ്ലീഷിതര ഭാഷകളെക്കുറിച്ചുള്ള അധ്യായത്തില്‍ പരമാര്‍ശിക്കുന്ന ഏക ഇന്ത്യന്‍ ഭാഷ മലയാളമാണ്. മലയാളത്തിന്റെ അക്ഷര ബാഹുല്യവും വാചകങ്ങളുടെ നീളക്കൂടുതലുമൊക്കെ ക്രിസ്റ്റല്‍ ചൂണ്ടിക്കാട്ടുന്നു.
മലയാള ഭാഷയെ വികൃതമാക്കുന്നതില്‍ നമ്മുടെ ചാനലുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും പറയേണ്ടിയിരിക്കുന്നു. ഇംഗ്ലീഷും മലയാളവും കൂടിക്കലര്‍ന്ന രണ്ടുമല്ലാത്ത ഒരു ഓക്കാനം വരുത്തുന്ന ഭാഷ ചാനലുകള്‍ നമ്മുടെ സ്വീകരണ മുറിയിലേക്ക് വലിച്ചെറിയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ചുരത്തില്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് ഒക്ടോബര്‍ 7 മുതല്‍ 11 വരെ നിയന്ത്രണം 

Kerala
  •  2 months ago
No Image

കൊച്ചിയില്‍ യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മൂന്നര വയസുള്ള കുഞ്ഞ് ഗുരുതര പരുക്കോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും; മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ബിനോയ് വിശ്വം

Kerala
  •  2 months ago
No Image

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങും പിടിയില്‍

Kerala
  •  2 months ago
No Image

സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തീയതികളില്‍ മാറ്റം, ജനുവരി ആദ്യ വാരം നടത്തിയേക്കും, തീയതി പിന്നീട്

Kerala
  •  2 months ago
No Image

ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര; കാല്‍ തെന്നി ട്രാക്കിലേക്ക് വീണ് യാത്രക്കാരന് ദാരുണാന്ത്യം

National
  •  2 months ago
No Image

രാജ്യത്ത് 29 പുതിയ വിമാനത്താവളങ്ങള്‍ കൂടി വരുന്നു; ഏറ്റവും കൂടുതല്‍ ഗുജറാത്തില്‍

National
  •  2 months ago
No Image

സൈബര്‍ ആക്രമണം: അര്‍ജുന്റെ കുടുംബം പൊലിസില്‍ പരാതി നല്‍കി

Kerala
  •  2 months ago
No Image

നടന്‍ മോഹന്‍രാജ് അന്തരിച്ചു

Kerala
  •  2 months ago