പ്രവാസികളുടെ പങ്കാളിത്തം മാതൃക: മൗലവി
കണ്ണൂര്‍: കേരളത്തിലെ സമ്പദ്ഘടനയില്‍ പ്രവാസികളുടെ പങ്കാളിത്തവും സഹായവും രാജ്യത്തിനാകമാനം മാതൃകയാണെന്നും അതുപോലെ അവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുക എന്നതു സമൂഹത്തിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും കര്‍ത്തവ്യമാണെന്നും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവി.
മുസ്ലിംലീഗ് ജില്ലാകമ്മറ്റി സംഘടിപ്പിച്ച വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലീഗ് ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന് കല്ലായി, ജില്ലാ ഭാരവാഹികളായ അബ്ദുല്‍ കരീംചേലേരി, വി.പി. വമ്പന്‍, ടി.പി.വി കാസിം, എസ്. മുഹമ്മദ്, പി.വി സൈനുദീന്‍, ടി.എ തങ്ങള്‍, കെ.ടി.സഹദുല്ല, കെ.എ ലത്തീഫ്, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, അന്‍സാരി തില്ലങ്കേരി, കെ.പി താഹിര്‍ സംസാരിച്ചു. പ്രവാസികളുടെ സഹകരണത്തോടെ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന വിദ്യാഭ്യാസ വ്യവസായ പ്രോജക്ടുകള്‍ എം.പി.എ റഹീം, ടി.പി മുഹമ്മദ് എന്നിവര്‍ അവതരിപ്പിച്ചു. വി.കെ മുഹമ്മദ്, ടി.കെ ഹമീദ്, എ.സി ഇസ്മാഈല്‍, ടി.വി അബ്ദുല്‍ഖാദര്‍ ഹാജി, പി.എ.വി അബൂബക്കര്‍, അബ്ദുല്ല ഹാജി കുപ്പം, അബൂട്ടി ശിവപുരം, കെ.കെ റഫീഖ്, പി.എ.വി അബൂബക്കര്‍, ഗഫൂര്‍ ഉളിയില്‍, പി.പി ജമാല്‍, ഒ.പി അഷ്റഫ്, മുഹമ്മദലി ഹൈല്‍, മുസ്തഫ വാരം, ഷഹീര്‍ കാട്ടാമ്പള്ളി, മുസമ്മില്‍ മൂപ്പന്, സി.കെ ബഷീര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."