എയിംസിന് വേണ്ടി പരിശ്രമിക്കും: ഉണ്ണിത്താന്‍
കാഞ്ഞങ്ങാട്: എം.പിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ എയിംസ് കാസര്‍കോട് മണ്ഡലത്തില്‍ കൊണ്ടു വരാന്‍ ശ്രമിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കാഞ്ഞങ്ങാട് പ്രസ്‌ഫോറത്തിന്റെ ഭാരതം' 2019ല്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍.
35വര്‍ഷമായി ഒരേ പാര്‍ട്ടിക്ക് വോട്ട് ചെയ്ത് ഇവിടുത്തെ വോട്ടര്‍മാര്‍ മടുത്തിരിക്കുകയാണ്. 15വര്‍ഷമായി ഒരേയാള്‍ക്ക് തന്നെ വോട്ട് ചെയ്തതിന്റെ ഗതികേടും കാസര്‍കോടുകാരുടെ മനസിലുണ്ട്. കണ്ണൂര്‍ വിമാനത്താവളവും വിഴിഞ്ഞം തുറമുഖവും കെ.എസ്.ടി.പി റോഡുമെല്ലാം യു.ഡി.എഫിന്റെ പദ്ധതികളായിരുന്നു.
എന്നാല്‍ സി.പി.എം എട്ടുകാലി മമ്മൂഞ്ഞിമാരുടെ സ്വാഭാവമാണ് കാണിക്കുന്നത്. വികസനത്തെക്കുറിച്ച് മുന്‍ എം.പി പറഞ്ഞതെല്ലാം യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് നടന്ന വികസനങ്ങളെക്കുറിച്ചാണ്. കാഞ്ഞങ്ങാട്-കാണിയൂര്‍ പാത ഫിസിബിള്‍ ആണെന്ന് കണ്ടെത്തിയത്. ലല്ലുപ്രസാദ് യാദവും ലീഗിന്റെ ഇ. അഹമ്മദും റെയില്‍വേ മന്ത്രിമാരായിരുന്ന കാലത്താണ്. അന്നുതന്നെ കേരളത്തിലൂടെ പോകുന്ന 41 കിലോമീറ്ററിന് സംസ്ഥാന സര്‍ക്കാര്‍ സ്ഥലവും മുഴുവന്‍ പണവും നല്‍കണമെന്ന് കരാറുണ്ടായിരുന്നു. എന്നാല്‍ കേരളത്തിലെ കണ്ണൂര്‍ക്കാര്‍ നയിക്കുന്ന സി.പി.എം പാര്‍ട്ടിക്ക് അതില്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. അവര്‍ക്ക് മൈസൂര്‍-കണ്ണൂര്‍ റെയില്‍വേ പാതയിലായിരുന്നു താല്‍പര്യം.
അവരുടെ വികസന നയരേഖയില്‍ പോലും മൈസൂര്‍-കണ്ണൂര്‍ പാതയാണ് ഇടം പിടിച്ചിട്ടുള്ളതെന്നും അദേഹം പറഞ്ഞു. ഇവിടുത്തെ എന്‍ഡോസള്‍ഫാന്‍ ബാധിതരായ എല്ലാവരെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും വേണ്ടത് ചെയ്യും. രാഹുല്‍ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വം കഴിഞ്ഞ ദിവസമാണുണ്ടായത്. അതു കൊണ്ട്് കോണ്‍ഗ്രസിന് ഗുണമുണ്ടാകുമെങ്കിലും കാസര്‍കോട് മണ്ഡലത്തിലെ ജനങ്ങള്‍ ഇവിടെ കാലുകുത്തിയ അന്നു തന്നെ തന്നെ ഏറ്റെടുത്ത് കഴിഞ്ഞു. പെരിയ എയര്‍സട്രിപ്പ് യാഥാര്‍ഥ്യമാക്കുന്നതിനു പകരം കേരളത്തിലെ ഇടതുപക്ഷം ഹെലികോപ്റ്റര്‍ വാങ്ങിച്ചു കളിക്കുകയാണ്. പെരിയ എയര്‍സട്രിപ്പ് യാഥാര്‍ഥ്യമായാല്‍ എയര്‍ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്താനാകും. ഇപ്പോള്‍ എല്ലാ ബൂത്തുകളിലും പ്രിസൈഡിങ് ഓഫീസര്‍മാരായി സ്ത്രീകളെയാണ് വെച്ചിട്ടുള്ളത്. നവോത്ഥാനം എന്നൊക്കെ പറഞ്ഞ് വനിതാമതിലും ജോലി സംവരണവുമൊക്കെ പറഞ്ഞ് നടന്നവര്‍ എന്താണ് സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 50 ശതമാനം സംവരണം പാലിക്കാത്തതെന്നും ഉണ്ണിത്താന്‍ ചോദിച്ചു. എം.പിയായില്ലെങ്കിലും കാസര്‍കോടിന്റെ വികസന സമരങ്ങളില്‍ താനുണ്ടാകും. വലിയ അടിയൊഴുക്കുകളാണ് മണ്ഡലത്തിലുള്ളതെന്നും ഈ അടിയൊഴുക്കില്‍ സി.പി.എം ഒലിച്ചു പോകുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."