HOME
DETAILS

വയലുകളില്‍ ഉത്സവമായി 'മഴപ്പൊലിമ'

  
backup
July 08 2018 | 07:07 AM

%e0%b4%b5%e0%b4%af%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b4%b4


ഉദുമ: ഉദുമ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി, കുടുംബശ്രീ സി.ഡി.എസ്, മാങ്ങാട് പാടശേഖര സമിതി എന്നിവയുടെ സംയുക്ത നേതൃത്വത്തില്‍ മാങ്ങാട് വയലില്‍ നടന്ന 'മഴപ്പൊലിമ' നാടിന്റെ ഉത്സവമായി. ഞാറ് നടുന്നതോടൊപ്പം നാട്ടിപ്പാട്ട്, ഞാറ് നടീല്‍ , സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കമ്പവലി, ചാക്ക് റൈസ്, സ്പൂണ്‍ റൈസ്, നൂറ് മീറ്റര്‍ ഓട്ടം, കുട്ടികളുടെ ഫുട്‌ബോള്‍ എന്നീ മത്സരങ്ങളും നടന്നു. ഉദുമയിലെ ദീല്‍ ദയാല്‍ ഉപാധ്യായ കോളജ് വിദ്യാര്‍ഥികളും മഴപ്പൊലിമയില്‍ പങ്കെടുത്തു.
കാര്‍ഷിക സംസ്‌കൃതിയുടെ ഓര്‍മ്മകള്‍ പങ്കുവെക്കുക, കാര്‍ഷിക സംസ്‌കൃതി വീണ്ടെടുക്കുക, മണ്ണും ജലവും ജൈവ വൈവിധ്യവും സംരക്ഷിക്കുക, തരിശുഭൂമി കൃഷിയോഗ്യമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ചേറാണ് ചോറ് എന്ന പേരില്‍ മഴപ്പൊലിമ സംഘടിപ്പിച്ചത്. മാങ്ങാട് വില്ലേജ് ഓഫിസ് പരിസരത്തുനിന്ന് ജനങ്ങള്‍ ജാഥയായി വന്നാണ് പാടത്തിറങ്ങിയത്.
'മഴപ്പൊലിമ' കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരി ഉദ്ഘാടനം ചെയ്തു. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ മുഹമ്മദലി അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ കോ ഓഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ 'മഴപ്പൊലിമ' വിശദീകരിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ബീബി അഷറഫ്, ലക്ഷ്മി ബാലന്‍, സ്ഥിരം സമിതി ചെയര്‍മാന്മാരായ കെ. പ്രഭാകരന്‍, കെ. സന്തോഷ് കുമാര്‍, സൈനബ അബൂബക്കര്‍, അംഗങ്ങളായ ഹമീദ് മാങ്ങാട്, ചന്ദ്രന്‍ നാലാം വാതുക്കല്‍, കമലാക്ഷി, വത്സലാ ശ്രീധരന്‍, കൃഷി ഓഫിസര്‍ എം.സി സത്മ, മാങ്ങാട് പാടശേഖര സമിതി പ്രസിഡന്റ് പി.എ ഹസൈനാര്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സന്‍ എം. പുഷ്പലത എന്നിവര്‍ സംസാരിച്ചു. പഴയ കാല കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.
ചെറുവത്തൂര്‍: കയ്യൂര്‍-ചീമേനി, ചെറുവത്തൂര്‍ പഞ്ചായത്തുകളില്‍ നടന്ന 'മഴപ്പൊലിമ'യില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ വയലുകളിലിറങ്ങി. ചെറുവത്തൂര്‍ പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ പുതിയകണ്ടം പാടശേഖരത്തിലും കയ്യൂര്‍-ചീമേനി പഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ കൂക്കോട്ട് വയലിലും സംഘടിപ്പിച്ച 'മഴപ്പൊലിമ' കൃഷിപാഠത്തിന്റെ നേര്‍ കാഴ്ചയായി. കയ്യൂര്‍-ചീമേനി പഞ്ചായത്തില്‍ എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് കെ. ശകുന്തള അധ്യക്ഷയായി. കെ.വി ഗംഗാധര വാര്യര്‍, കയനി കുഞ്ഞിക്കണ്ണന്‍, കെ.പി രജനി, അജുദേവ്, ഹരിദാസ് സംസാരിച്ചു. ചെറുവത്തൂരില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസിഡന്റ് മാധവന്‍ മണിയറ ഉദ്ഘാടനം ചെയ്തു. മാധവി കൃഷ്ണന്‍ അധ്യക്ഷയായി. ടി.ടി സുരേന്ദ്രന്‍, സി.വി പ്രമീള, കെ.വി കുഞ്ഞിരാമന്‍, കെ. നാരായണന്‍, പി. വിജയന്‍, എം.വി ജയശ്രീ, വീണാറാണി, കെ. രാഗേഷ്, വി.വി റീന, പി.വി നിര്‍മല സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago