കിടപ്പ് രോഗികള്‍ക്കായി സംഘടിപ്പിച്ച സ്‌നേഹ സംഗമം ശ്രദ്ധേയമായി
കായംകുളം: കിടപ്പ് രോഗികള്‍ക്കായി സംഘടിപ്പിച്ച സ്‌നേഹ സംഗമം ശ്രദ്ധേയമായി .ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കായംകുളം ബ്ലഡ് ഡൊണേഷന്‍ സെല്ലിന്റെ നേതൃത്വത്തിലാണ് കിടപ്പ് രോഗികള്‍ക്കായി സ്‌നേഹ സംഗമം സംഘടിപ്പിച്ചത് .
കായംകുളം ഡി.ടി.പി.സി അമിനിറ്റി സെന്ററിനോട് ചേര്‍ന്നുള്ള കായലോര വിശ്രമ കേന്ദ്രത്തിലാണ് സംഗമം സംഘടിപ്പിച്ചത്. കിടപ്പ് രോഗികളായ നൂറോളം വരുന്ന സ്ത്രീകളും വയോജനങ്ങളും പുരുഷന്മാരും കൂടാതെ ഓട്ടിസം ബാധിച്ച കുട്ടികളും പങ്കുചേര്‍ന്നു.രോഗികള്‍ക്കായി കിടക്കകളും,വീല്‍ചെയറുകളും സജ്ജീകരികരിച്ചിരുന്നു .കായംകുളം കായലിലൂടെ യുള്ള ബോട്ട് യാത്ര കിടപ്പ് രോഗികളുടെ മനസുകള്‍ക്ക് ആനന്ദം പകര്‍ന്നു. കൂടാതെ മാജിക് ഷോ,കോമഡിഷോ,ഗാനമേള,എന്നിവയും സംഘടിപ്പിച്ചിരുന്നു.
പ്രശസ്ത കാര്‍ട്ടൂണിസ്റ്റ്കളുടെ സ്‌നേഹവര,കാരിക്കേച്ചര്‍ എന്നിവയും ശ്രദ്ധേയമായി . സംഗമത്തില്‍ പങ്കെടുത്ത രോഗികള്‍ക്ക് ഭക്ഷ്യ ധാന്യ കിറ്റുകളും,വസ്ത്രങ്ങളും സമ്മാനിച്ചു.
രോഗികളെ ആബുലന്‍സ് ഉള്‍പ്പടെയുള്ള വാഹനങ്ങളിലാണ് സംഗമ സ്ഥലത്ത് എത്തിച്ചത്.കെ.സി വേണുഗോപാല്‍ എം.പി,യു.പ്രതിഭാഹരി എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് എം.ലിജു,ബ്ലഡ് ഡൊണേഷന്‍ സെല്‍ ചെയര്‍മാന്‍ മുഹമ്മദ് ഷമീര്‍,ചേതന ഡയറക്ടര്‍ ഫാ.ബിന്നി നെടുംപുറത്ത്,ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍,ചലച്ചിത്ര താരം ടി.പി മാധവന്‍,യവനിക ഗോപാലകൃഷ്ണന്‍,ആലപ്പുഴ മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടന്റ് അബ്ദുല്‍സലാം,യു മുഹമ്മദ്,ഡി അശ്വനിദേവ്,കെ.പി ശ്രീകുമാര്‍,ഡോ ആശിഷ്, പാല മുറ്റത്ത് വിജയകുമാര്‍, അബ്ദുല്‍ ജലീല്‍, വാഹിദ് കറ്റാനം, ഷിബു റാവുത്തര്‍,നവാസ് ഓണ്‍ ഡ്രൈവ്,നൂറുദീന്‍ സുമയ്യാസ്,ഇയാസ്,അസീം,നിഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."