സഊദിയിൽ നാളെ മുതൽ 15 ശതമാനം വാറ്റ്; മൂന്നിരട്ടി ഉയർത്തുന്നതോടെ ജീവിത ചിലവും കുത്തനെ ഉയരും
റിയാദ്: സാമ്പത്തിക മേഖലയിൽ കൊവിഡ് മഹാമാരി ഏൽപ്പിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സഊദി പ്രഖ്യാപിച്ച അധിക വാറ്റ് നാളെ മുതൽ നിലവിൽ വരും. നിലവിൽ ഉള്ളതിന്റെ മൂന്നിരട്ടി വർധനവാണ് ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കര്‍ശന സാമ്പത്തിക നിയന്ത്രണങ്ങളും അധിക നികുതിയും ഏർപ്പെടുത്താൻ ഇക്കഴിഞ്ഞ മെയ് മധ്യത്തോടെ സഊദി ധനകാര്യ മന്ത്രാലയം തീരുമാനം കൈകൊണ്ടത്. നിലവിൽ അഞ്ചു ശതമാനമുള്ള വാറ്റ് ജൂലൈ ഒന്ന് മുതൽ പതിനഞ്ചു ശതമാനമായാണ് ഉയരുന്നത്. വൈറസ് പ്രതിസന്ധിയെ തുടർന്ന് സഊദി അറേബ്യയുടെ സാമ്പത്തിക മേഖല നേരിട്ട പ്രതിസന്ധി സംരക്ഷിക്കാനാണു മൂല്യവര്‍ധിത നികുതി വര്‍ധിപ്പിക്കുന്നതടക്കമുള്ള പദ്ധതികള്‍ ധനമന്ത്രി മുഹമ്മദ് അല്‍ജദ്ആന്‍ പ്രഖ്യാപിച്ചത്.
രാജ്യത്തിന്റെ സാമ്പത്തിക മേഖലക്ക് മൂന്നു വിധത്തിലുള്ള ആഘാതമാണ് കൊവിഡ് ഏല്‍പ്പിച്ചതെന്ന് ധനമന്ത്രി മെയിൽ ഇത് സംബന്ധിച്ച് നടത്തിയ വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിൽ ഏറ്റവും പ്രധാനം മുഖ്യ വരുമാന മാര്‍ഗമായ എണ്ണക്ക് ആവശ്യക്കാര്‍ കുറഞ്ഞതാണ്. വിദേശികളുടെയും സ്വദേശികളുടെയും ആരോഗ്യസംരക്ഷണത്തിന് അത്യാവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിച്ചതും അപ്രതീക്ഷിതമായ വന്‍ ചെലവുകള്‍ക്ക് രാജ്യം സാക്ഷിയായതും സാമ്പത്തിക പ്രതിസന്ധി നേരിടാൻ കാരണമായതായും മന്ത്രി വ്യക്തമാക്കിയിരുന്നു. വിലക്കയറ്റത്തെ തുടര്‍ന്ന് സഊദി പൗരന്മാര്‍ക്ക് നല്‍കിയിരുന്ന ജീവിതച്ചെലവ് ആനുകൂല്യവും നിർത്തലാക്കിയിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ വാറ്റ് മൂന്ന് ഇരട്ടി വർധിക്കുന്നതോടെ സഊദിയിലെ പ്രവാസികളുടെ ജീവിത ചിലവ് കുത്തനെ ഉയരും. കൊവിഡ് ഏൽപ്പിച്ച ആഘാതം പ്രവാസികൾക്കും കടുത്ത തിരിച്ചടിയായിരിക്കും ഉണ്ടാക്കുന്നത്.
സഊദിയുടെ ചരിത്രത്തില്‍ ഇന്നേവരെ ദര്‍ശിക്കാത്ത പ്രതിസന്ധിയാണ് കൊവിഡ് സമ്മാനിച്ചതെന്നാണ് സഊദി ധനകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നത്. ഇതെത്ര കാലം നീണ്ടുനില്‍ക്കുമെന്ന കാര്യത്തില്‍ അവ്യക്തതയുള്ളതിനാലും ഈ വൈറസിന്റെ വ്യാപനം നിയന്ത്രണവിധേയമാകുന്നത് വരെയും സാമ്പത്തിക രംഗത്ത് ശക്തമായ നടപടികള്‍ തുടരുമെന്നും മന്ത്രി മുഹമ്മദ് അല്‍ ജദ്ആന്‍ പറഞ്ഞിരുന്നു. നൂറ് ബില്യണ്‍ റിയാലിന്റെ ചെലവ് ചുരുക്കല്‍ നടപടികളുമായാണ് ഇപ്പോള്‍ ധനകാര്യ മന്ത്രാലയം മുന്നോട്ട് പോകുന്നത്. വിഷന്‍ 2030 പദ്ധതികളില്‍ ചിലതിന്റെ വിഹിതം വെട്ടികുറക്കും. മറ്റു പ്രവര്‍ത്തന മൂലധന ചെലവുകളും ആനുപാതികമായി ചുരുക്കും.
2018 ജനുവരി ഒന്ന് മുതലാണ് സഊദി സാമ്പത്തിക ചരിത്രത്തിൽ കൂടുതൽ പരിഷ്‌കരണങ്ങൾ വരുത്തി അഞ്ചു ശതമാനം വാറ്റ് നിർബന്ധമാക്കിയത്. ഇതാണ് രണ്ടു വർഷത്തിന് ശേഷം മൂന്നിരട്ടി വർധിപ്പിച്ചു പതിനഞ്ചു ശതമാനമാക്കി ഉയർത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."