HOME
DETAILS
MAL
ജോസ് കെ മാണി പക്ഷത്ത് നിന്ന് ധാരാളം പേര് മടങ്ങിയെത്തും: അവകാശവാദവുമായി പി.ജെ ജോസഫ്
backup
June 30 2020 | 06:06 AM
കോട്ടയം: ജോസ് കെ. മാണി പക്ഷത്ത് നിന്ന് ധാരാളം പേര് മടങ്ങിയെത്തുമെന്ന അവകാശവാദവുമായി പി.ജെ ജോസഫ്. എന്നാല്‍ ആരെല്ലാമെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയത് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത നിരവധി പേര് ആ പാര്‍ട്ടിയിലുണ്ട്. അവരെല്ലാം പാര്‍ട്ടിയിലേക്ക് തിരിച്ചുവരും. ജോസ് കെ. മാണി സ്വഭാവികമായും പുറത്താകുമെന്നും ജോസഫ് പറഞ്ഞു.
ചര്‍ച്ചകള്‍ നടക്കുകയാണ്. ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കല്‍ സ്വാഭാവിക നടപടിയാണെന്നും പി.ജെ ജോസഫ് പറഞ്ഞു.
അതേസമയം, ജോസ് വിഭാഗത്തില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുകയാണ്. സംസ്ഥാന കമ്മിറ്റി അംഗം ജോസ്മോന് മുണ്ടയ്ക്കല്‍ പാര്‍ട്ടി വിട്ടു. അദ്ദേഹം ഉടന്‍ ജോസഫ് വിഭാഗത്തില്‍ ചേരുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."