നിലവില്‍ ഉപയോഗിക്കുന്നവര്‍ക്ക് തുടരാം; ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് പുതുക്കി ടിക് ടോക്
ബെയ്ജിങ്: ഇന്ത്യയിലെ നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ ടികി ടോക് ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് പുതുക്കുന്നു. കൂടാതെ ഇന്ത്യയിലെ ടിക് ടോക്കിന്റെ പ്രവര്‍ത്തനം അയര്‍ലന്‍ഡ്, യുകെ സര്‍വറുകളിലേക്ക് മാറ്റി. നിലവില്‍ ടിക് ടോക് ഉപയോഗിക്കുന്നവര്‍ക്ക് തുടര്‍ന്നും ഉപയോഗിക്കാം. എന്നാല്‍ പുതുതായി പ്ലേ സ്റ്റോറില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല.
ഇന്ത്യയിലെ ടിക് ടോകിന്റെ പ്രവര്‍ത്തനം ഇന്നലെ തന്നെ അവസാനിപ്പിച്ചിട്ടുണ്ട്. ഇനി പുതുതായി ആര്‍ക്കും ഇവിടെ പ്ലേസ്റ്റോറില്‍ നിന്ന് ഡൌണ്‍ ലോഡ് ചെയ്യാന്‍ കഴിയില്ല. എന്നാല്‍ നിലവിലെ ഡാറ്റ മുഴുവന്‍ ടിക് ടോക് അയര്‍ലണ്ട്, യുകെ സര്‍വറുകളിലേക്ക് മാറ്റാന്‍ നടപടിയായി.
വീഡിയോകള്‍ കാണുന്നതിന് തടസ്സമില്ല. അതേസമയം വീഡിയോ അപ്‌ലോഡ് ചെയ്യണമെങ്കില്‍ പുതിയ ടേംസ് ആന്റ് കണ്ടീഷന്‍സ് അംഗീകരിക്കാന്‍ ടിക് ടോക് ആവശ്യപ്പെടും. 29 ജൂലൈ 2020 മുതല്‍ മുതല്‍ ടിക് ടോക് ഉപയോഗിക്കാന്‍ പുതിയ നിബന്ധനകളുണ്ടെന്നാണ് ഇതില്‍ പറയുന്നത്. യുകെ സെര്‍വറിലേക്ക് ഡാറ്റ മാറ്റുന്നത് അംഗീകരിക്കുന്നുവെങ്കില്‍ തുടര്‍ന്നും ഉപയോഗിക്കാം, അല്ലെങ്കില്‍ അക്കൗണ്ട് ടെര്‍മിനേറ്റ് ചെയ്യുമെന്നും പറയുന്നു.
ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകളാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷക്കും വെല്ലുവിളിയുയര്‍ത്തുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ഷെയര്‍ ഇറ്റ്, യുസി ബ്രൗസര്‍, ഹലോ, ക്ലബ് ഫാക്ടറി, വൈറസ് ക്ലീനര്‍, എക്‌സെന്‍ഡര്‍, ഡിയു റിക്കോര്‍ഡര്‍ തുടങ്ങിയവയാണ് നിരോധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."