ഏറവക്കാട് സാദാത്ത് അസോസിയേഷന്‍ രൂപീ
കരിച്ചു
കൂറ്റനാട്: ഏറവക്കാട് സാദാത്ത് അസോസിയേഷന്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ രൂപീകരിച്ചു.
നൂറ്റാണ്ടുകളായി കൊട്ടിക്കര ഏറവക്കാട് പരിസരത്തു താമസിച്ചു വരുന്ന സയ്യിദ് കുടുംബത്തിന് തങ്ങളുടെ ചുറ്റുപാടുമുള്ള സാദാത്തുക്കളെ സഹായിക്കുന്നതിനും മറ്റു പ്രശ്‌ന പരിഹാരത്തിനും സംഘടന ആവശ്യമാണന്നു പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ നിര്‍ദേശിക്കുകയായിരുന്നു.
തുടര്‍ന്നു സയ്യിദ് അബ്ബാസലി തങ്ങളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബി മുതല്‍ ഏറവക്കാട്‌സയ്യിദ് കുടുംബം വരെയുള്ള നബി പരമ്പരയുടെ സനദ് പ്രദര്‍ശിപ്പിക്കുകയും സയ്യിദ് സൈതലവിക്കോയ തങ്ങളെ പ്രസിഡന്റായും ഏറവക്കാട് സയ്യിദ് ആറ്റക്കോയ തങ്ങളെ ജന. സെക്രട്ടറിയായും സയ്യിദ് ഷാഫി തങ്ങളെ ട്രഷററായും നിയോഗിച്ചു.
ഇന്നലെ നടന്ന യോഗത്തില്‍ സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ ഇരുമ്പകശ്ശേരി, വലിയ പറപ്പൂര്‍ പൂക്കോയ തങ്ങള്‍, മുത്തുക്കോയ തങ്ങള്‍, സയ്യിദ് ഫാസില്‍ തങ്ങള്‍, സയ്യിദ് ഹസ്സന്‍കോയ തങ്ങള്‍ സംസാരിച്ചു. സയ്യിദ് ഫാരിസ് തങ്ങള്‍ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."