HOME
DETAILS

വായന പക്ഷാചരണം സമാപിച്ചു

  
backup
July 08 2018 | 08:07 AM

%e0%b4%b5%e0%b4%be%e0%b4%af%e0%b4%a8-%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%9a%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%aa%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81

 

തൃശൂര്‍: സാങ്കേതികവിദ്യയുടെ വായനാസാധ്യതകള്‍ പ്രയോജനപ്പെടുത്തി സാമ്പ്രദായിക വായനാരീതിയെ പരിപോഷിപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് പറഞ്ഞു.
തൃശൂര്‍ ടൗണ്‍ഹാളില്‍ പൊതുവിദ്യാഭ്യാസവകുപ്പ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ എന്നിവ സംഘടിപ്പിച്ച വായനാപക്ഷാചരണം സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
വായനാസംസ്‌കാരത്തില്‍ ആധുനികവും സാമ്പ്രദായികവുമായ രീതിയുണ്ട്.
ഇത് പരസ്പര പൂരകമാക്കണം. അതിനാല്‍ പുതിയ തലമുറ വായന പ്രചരിപ്പിക്കണം. എല്ലാ വായനയും ഒരേ നിലയില്‍ കാണാനോ വിലയിരുത്താനോ പാടില്ല. വായന നിഷ്‌കളങ്കവും നിരുപദ്രവവും നേര്‍ രേഖയിലുള്ളതുമാണ്. എന്തു വായിക്കണം, എങ്ങനെ വായിക്കണം എന്നുള്ളത് നവോത്ഥാന കാലഘട്ടത്തില്‍ രൂപപ്പെട്ടതാണെന്നും വായനയുടെ സങ്കല്‍പത്തെ തന്നെ മാറ്റിമറിച്ചത് നവോഥാന കാലത്താണെന്നും വായനയുടെ സമീപനവും ദര്‍ശനവും രാഷ്ട്രീയവുമെല്ലാം ഉരുത്തിരിഞ്ഞത് ഇതിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ മികച്ച അധ്യാപകരെ വിദ്യാഭ്യാസ വകുപ്പുമന്ത്രി ആദരിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് മുരളി പെരുനെല്ലി എം.എല്‍.എ മികച്ച സ്‌കൂളുകളെ ആദരിച്ചു.
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് ഡോ. കെ.വി കുഞ്ഞികൃഷ്ണന്‍ ഐ.വി. ദാസ് അനുസ്മരണം നടത്തി.
കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ലാലി ജെയിംസ്, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം സുനില്‍ ലാലൂര്‍, പി.ആര്‍.ഡി മേഖല ഡെപ്യൂട്ടി ഡയരക്ടര്‍ കെ. മോഹനന്‍, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ എന്‍.ആര്‍ മല്ലിക, സര്‍വ ശിക്ഷാഅഭിയാന്‍ ജില്ലാ പ്രൊജക്ട് ഓഫിസര്‍ ബിന്ദുപരമേശ്വരന്‍ സംസാരിച്ചു.
ജില്ലാ കലക്ടര്‍ ടി.വി അനുപമ സ്വാഗതവും ഡോ. രതീഷ് കാളിയാടന്‍ നന്ദിയും പറഞ്ഞു. ഇതോടനുബന്ധിച്ച് കോര്‍പ്പറേഷന്‍ തല വായനമഹോത്സവം, സര്‍ഗശില്‍പശാല, കുട്ടികളുടെ കേരള സാഹിത്യ അക്കാദമി ലൈബ്രറി സന്ദര്‍ശനം, കുട്ടികളുമായി എഴുത്തുകാരുടെ സര്‍ഗസംവാദം, സര്‍ഗ്ഗ സദസും സംഘടിപ്പിച്ചു.

കുന്നംകുളം : ചിറമനേങ്ങാട് പന്നിത്തടം കോണ്‍കോര്‍ഡ് ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരാഴ്ചയായി നീണ്ടു നിന്ന വായന പക്ഷാചരണം സമാപിച്ചു.
മുന്‍ മലയാളം അധ്യാപികയും 'ചങ്ങല കൊളുത്തുകള്‍' നോവലിസ്റ്റ് അയ്യപ്പ പണിക്കര്‍ പുരസ്‌കാര ജേതാവുമായ ബിന്ദു ജയന്‍ സമാപന പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
പി.എന്‍ പണിക്കര്‍ അനുസ്മരണത്തോടെ ആരംഭിച്ച പരിപാടികളാണ് ഐ.വി ദാസ് ജന്മദിനത്തോടെ സമാപ്തി കുറിച്ചത്.
വായനക്കു പ്രോത്സാഹനം നല്‍കി കൊണ്ടു 100 ലേറെ പുസ്തകങ്ങള്‍ ലൈബ്രറിയിലേക്ക് കൈമാറി.
അക്ഷരയാനം ലക്ഷ്യമാക്കി കോണ്‍കോര്‍ഡ് മുറ്റത്ത് തീര്‍ത്ത കായലില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ 100 ലധികം ബോട്ടുകള്‍ മത്സരിക്കാന്‍ ഇറങ്ങിയത് വ്യത്യസ്ഥ കാഴ്ചയായി.
വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികളും ബേപ്പൂര്‍ സുല്‍ത്താനെ അനുസ്മരിക്കുന്ന നാടകവും അരങ്ങേറി.
വിവിധ പുരസ്‌കാരങ്ങളുടെ ജേതാവായ ബിന്ദു ജയനെയും ധീരമായ പ്രവര്‍ത്തനങ്ങളോടെ മാതൃക കാണിച്ച മാസ്റ്റര്‍ കണ്ണനെയും സമ്മേളനം ആദരിച്ചു.
സുഹൃത്തിന് യൂനിഫോമും ലൈബ്രറിയിലേക്ക് പുസ്തകങ്ങളും ഡയാലിസിസ് ചെയ്യുന്ന രോഗിക്ക് ഡയാലിസിസ് കിറ്റും കൈമാറിക്കൊണ്ട് വിദ്യാര്‍ഥിയായ അഫ്രയുടെ ജന്മദിനം ആഘോഷിച്ചത് മറ്റൊരു വിസ്മയമായി.
സ്‌ക്കൂള്‍ മാനേജര്‍ ആര്‍.എം ബഷീര്‍ അധ്യക്ഷനായി. അബ്ദുല്‍ കരിം, ഇന്ദിര വര്‍മ്മ അന്ന ഷീല, റാണി, റിന്‍സ സംസാരിച്ചു.

വരന്തരപ്പിള്ളി: ഇഞ്ചക്കുണ്ട് കലാലയ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ ഗവ.യു.പി സ്‌കൂളിന്റെ സഹകരണത്തോടു കൂടി വായനാ പക്ഷാചരണം വായനശാലയുടെ സ്ഥാപകനും ദീര്‍ഘകാലം ഭാരവാഹിയുമായിരുന്ന പരേതനായ അഗസ്റ്റിന്‍ ജോസഫ് അനുസ്മരണം, ഫോട്ടോ അനാച്ഛാദനം എന്നിവ ഇഞ്ചക്കുണ്ട് സര്‍വിസ് സഹകരണ സംഘം ഹാളില്‍ നടത്തി.
എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയിച്ച ലൈബ്രറി പരിധിയിലെ എല്ലാ കുട്ടികളെയും ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു .
കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനവും ഫോട്ടോ അനാച്ഛാദനവും നടത്തി. പ്രകാശന്‍ ഇഞ്ചക്കുണ്ട് അധ്യക്ഷനായി.
ജോഷി മാപ്പിളകുന്നേല്‍ അനുസ്മരണ പ്രഭാഷണം നടത്തി. സാഹിത്യകാരന്‍ സുഭാഷ് മൂന്നു മുറി, ഹക്കിം കളിപറമ്പില്‍, എന്‍.എസ് വിദ്യാധരന്‍, പി.വി പ്രവീണ്‍, എന്‍.പി അഭിലാഷ്, എം.വി സുരേഷ്, കെ.എം സുരേന്ദ്രന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  3 days ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  3 days ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 days ago