HOME
DETAILS
MAL
ബസില്‍ പോക്കറ്റടിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
backup
July 08 2018 | 08:07 AM
കുന്നംകുളം : ബസ് യാത്രക്കാരന്റെ പോക്കറ്റടിക്കാന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ പിടികൂടി പൊലിസില്‍ ഏല്പിച്ചു.
പാലക്കാട് കപ്പൂര്‍ സ്വദേശി ചീരംപറമ്പില്‍ കുഞ്ഞു ഹൈദ്രു (48) ആണ് പിടിയിലായത്.
കുന്നംകുളം പട്ടാമ്പി റോഡില്‍ എം ജി ഷോപിങ് കോപ്ലക്സിന് മുന്നില്‍ ബസ് കാത്ത് നില്ക്കുന്ന യാത്രക്കാരന്റെ പോക്കറ്റടിക്കാനുള്ള ശ്രമത്തിനിടെ ഇത് തിരിച്ചറിഞ്ഞ യാത്രക്കാരന് ബഹളമുണ്ടാക്കി.
ഇതോടെ ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും യാത്രക്കാരും ഓട്ടോ തൊഴിലാളികളും ചേര്‍ന്ന് പിടികൂടുകയായിരുന്നു. സംഭവത്തില്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."