ഗ്രാമീണ്‍ ബാങ്ക് കേരളത്തിന്റെ ബാങ്കായി നിലനിര്‍ത്തണം: ഉമ്മന്‍ചാണ്ടി
കൊച്ചി :ഗ്രാമീണ്‍ ബാങ്ക് കേരളത്തിന്റെ സ്വന്തം ബാങ്കായി നിലനിര്‍ത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാന സര്‍ക്കാരിന്റെ പതിനഞ്ച് ശതമാനം ഓഹരിയുള്ള ബാങ്കാണ് ഗ്രാമീണ്‍ബാങ്ക്. ഗ്രാമീണ്‍ബാങ്ക് സ്റ്റാഫ് അസോസിയേഷനും ഓഫിസേഴ്സ് കോണ്‍ഗ്രസും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാങ്ക് ജീവനക്കാര്‍ക്ക് പെന്ഷന് നല്‍കാതിരിക്കുന്ന നടപടി ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ വിഭാഗം ആളുകള്‍ക്കും പെന്ഷന് ആനുകൂല്യം നല്കാന് തീരുമാനിച്ച സാഹചര്യത്തില്‍ ഗ്രാമീണ്‍ ബാങ്ക് പോലുള്ള സ്ഥാപനത്തില്‍ പെന്‍ഷനില്ല എന്നു പറയുന്നത് അതിശയമാണ്. മിനിമം വേതനം, പെന്ഷന് എന്നിവയെ ലാഭനഷ്ടങ്ങള്ക്കതീതമായാണ് കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ആശിര് ഭവനില്‍ അസോസിയേഷന് ജനറല്‍ സെക്രട്ടറി കെ.രാജീവ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."