പഞ്ചായത്തിന്റെ മെല്ലെപ്പോക്ക് നയത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മാലിന്യംനീക്കി
കല്ലമ്പലം: മാലിന്യം തള്ളുന്നതിനെതിരേ നിരവധി പരാതികള്‍ നാട്ടുകാര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നല്‍കിയിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്ന് പഞ്ചായത്തിന്റെ മെല്ലെപ്പോക്ക് നയത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സംഘടിച്ച് മാലിന്യം നീക്കം ചെയ്തു.
നാവായിക്കുളം പഞ്ചായത്തില്‍പ്പെടുന്ന തട്ടുപാലം കാട്ടുപുതുശ്ശേരി റോഡിലെ കുറവന്‍ വളവിലാണ് അറവുമാലിന്യവും പൗള്‍ട്രി മാലിന്യവും തള്ളിയതുകാരണം നാട്ടുകാര്‍ ദുരിതത്തിലായത്.
ദുര്‍ഗന്ധവും ആരോഗ്യപ്രശ്നങ്ങളും മൂലം പൊറുതിമുട്ടിയ നാട്ടുകാര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയിട്ടും തിരിഞ്ഞു നോക്കിയില്ല. ഉറവിട മാലിന്യ സംസ്കരണ സംവിധാനമില്ലാതെ അറവുശാലകള്‍ക്കും കോഴിഫാമുകള്‍ക്കും ലൈസന്‍സ് നല്‍കിയതാണ് വഴിയോരങ്ങളില്‍ മാലിന്യം തള്ളാന്‍ കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ടണ്‍ കണക്കിന് മാലിന്യങ്ങളാണ് നീക്കി കുഴിച്ച് മൂടിയത്. മാലിന്യം നീക്കം ചെയ്യലിന് അലിയാരു കുഞ്ഞു ആലുമൂട്ടില്‍, മുലനല്ലൂര് ശിവദാസന്‍, സാന നിസാര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."