എന്റെ വടക്കാഞ്ചേരി പദ്ധതിക്ക് അംഗീകാരം
വടക്കാഞ്ചേരി: എന്റെ വടക്കാഞ്ചേരി സമ്പൂര്‍ണ ആരോഗ്യ സുരക്ഷിതത്വ മണ്ഡലം പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി എം.എല്‍.എ അറിയിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് നടത്തിപ്പ് രാജ്യത്തെ പ്രധാന ആശുപത്രികളില്‍ കിടന്ന് ചികിത്സിക്കുന്നതിനുള്ള ചിലവ് പ്രതിവര്‍ഷം 75,000 രൂപ ലഭ്യമാക്കും. ഇത് സാധാരണക്കാര്‍ക്ക് ഏറെ അനുഗ്രഹമാകും. അംഗത്വ വിതരണം മെയ് 15 മുതല്‍ ജൂണ്‍ 15 വരെയാണ്. നഗരസഭ, പഞ്ചായത്ത് കേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കും. പ്രതിവര്‍ഷ പ്രവേശന ഫീസ് 800 രൂപയാണ്. കുടുംബത്തിലെ ഓരോ അംഗത്തിനും നൂറ് രൂപ വീതവും നല്‍കണം. 3 മാസം മുതല്‍ 65 വയസ് വരെയാണ് പ്രായപരിധി. നിലവിലുള്ള അസുഖങ്ങള്‍ക്കും ആദ്യ വര്‍ഷം പതിനായിരം രൂപയുടെ ധനസഹായം ലഭിക്കുമെന്നത് സവിശേഷത. ആഗസ്ത് ഒന്ന് മുതല്‍ പദ്ധതിയില്‍ അംഗങ്ങളായ കുടുംബങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുമെന്നും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."