സ്വര്‍ണം കുതിപ്പ് തുടരുന്നു; പവന് 36,160 രൂപയായി
കൊച്ചി: സ്വര്‍ണവില റെക്കോര്‍ഡ് ഭേദിച്ചു കുതിക്കുന്നു. ഇന്നലെ പവന് 360 രൂപയാണ് കൂടിയത്. ഗ്രാമിന് 45രൂപയും ഉയര്‍ന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 36,160രൂപയായാണ് പവന്റെ വില ഉയര്‍ന്നത്. ഒരുഗ്രാമിന് 45200രൂപയിലുമെത്തി.
രാജ്യാന്തരവിപണിയിലെ വില വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,782.21 ഡോളര്‍ നിലവാരത്തിലേക്ക് വില ഉയര്‍ന്നു. കൊവിഡ് പ്രതിസന്ധിയില്‍ ആഗോള വിപണിയില്‍ മാന്ദ്യം അനുഭവപ്പെടുന്നതിനെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ വന്‍കിട നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് ചുവടുമാറ്റിയതും വില കൂടാന്‍ കാരണമാകുന്നുണ്ട്.
ഈവര്‍ഷംമാത്രം ഒരുപവന് സ്വര്‍ണത്തിന്റെ വിലയില്‍ 7,160 രൂപയാണ് കൂടിയത്. ഒരുവര്‍ഷത്തിനിടെ 10,880 രൂപയും.
അതേസമയം വില ഇനിയും ഉയരുമെന്ന സൂചനയും വിപണി വൃത്തങ്ങള്‍ നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."